തനിക്ക് വേണ്ടി കോണ്‍ഗ്രസ് തലകുനിക്കേണ്ടി വരില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; നിയമപരമായി നേരിടാന്‍ കൂടുതല്‍ തെളിവുകളുണ്ടെന്ന് ട്രാന്‍സ് വുമണ്‍ അവന്തിക

rahuiകടുത്ത ആരോപണങ്ങള്‍ നേരിടുന്നതിനിടെ തനിക്കെതിരെ ഉയരുന്നത് വ്യാജ പ്രചരണങ്ങളാണെന്ന വാദവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യത്തില്‍ കടുത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആരോപണം ഉന്നയിച്ച ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണം പുറത്തുവിട്ട് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.

തനിക്കെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് മാങ്കൂട്ടത്തില്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ അവന്തിക പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോള്‍ ഉണ്ടായത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ ആരോപണം ഉന്നയിച്ച ട്രാന്‍സ് വുമണ്‍ രാഹുലിന്റെ വാദങ്ങളെ തള്ളി. തനിക്ക് മാത്രമല്ല ആരോപണം ഉന്നയിച്ച മറ്റുള്ളവര്‍ക്കും മറുപടി പറയാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറാകണമെന്നും അവന്തിക പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമപരമായി മുന്നോട്ട് പോകണമെന്നും താന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കി നിയമപരമായി നേരിടാന്‍ തയ്യാറാണെന്നും അവന്തിക വ്യക്തമാക്കി.

രാജി ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശബ്ദം ഉയര്‍ത്തുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിയെ കുറിച്ച് വ്യക്തമാക്കാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് മടങ്ങിയത്. രാഹുലിന്റെ രാജിയില്‍ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എഐസിസി നേതൃത്വം വിട്ടിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ