കേസൊക്കെ അന്വേഷിച്ചോ, പക്ഷേ പ്രതി ചേർക്കണ്ട; ഓ തമ്പ്രാ: കൊടകര കേസിൽ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തില്‍‍

കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കളാരും പ്രതികളാകില്ല എന്ന വാർത്തയോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍‍. കൊടകര കേസൊക്കെ അന്വേഷിച്ചോ, പക്ഷേ പ്രതി ചേർക്കണ്ട എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനോട് പറയുന്നതായും ഇതിന്
“ഓ തമ്പ്രാ” എന്ന് മുഖ്യമന്ത്രി മറുപടി നൽകുന്നതായുമുള്ള സാങ്കൽപ്പിക സംഭാഷണമാണ് രാഹുൽ തന്റെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രവും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കാമെന്നാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ആകെ 22 പ്രതികളുള്ള കേസിൽ കുറ്റപത്രം ജൂലായ് 24ന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട് . ഇരിങ്ങാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മോദി: കൊടകര കേസൊക്കെ അന്വേഷിച്ചോ, പക്ഷേ പ്രതി ചേർക്കണ്ട.
പ്രമുഖ മോദി വിരുദ്ധൻ: ഓ തമ്പ്രാ….
ചങ്ക് ഫേൻസ്: ആ തമ്പ്രാൾ വിളിയിലെ ഘനം കേട്ടില്ലേ, ആർക്കുണ്ട് ഈ ധൈര്യം…
സുരേന്ദ്രൻ ജി : എനിക്ക് ഡൽഹി മാത്രമല്ലടാ, കേരളത്തിലും നല്ല പിടിയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ