കേരള മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് പറഞ്ഞ കെ മുരളീധരൻ മുഖ്യമന്ത്രി പട്ടികയിൽ താനില്ല എന്നും കൂട്ടിച്ചേർത്തു. അതേസമയം ജനത്തിന്റെ വികാരം രാഹുൽഗാന്ധിക്ക് അറിയാം ന്നും കെ മുരളീധരൻ പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്നും ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. എണ്ണം മാത്രമെങ്കിൽ എപ്പോഴേ പ്രഖ്യാപിക്കാമായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു.
ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം. വേഗത്തിൽ തീരുമാനം വേണമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചുവെന്നും കെ മുരളീധരൻ വ്യക്തമാക്കി. കെ മുരളീധരൻ അടക്കം മുൻ കെപിസിസി അധ്യക്ഷന്മാരെ രാഹുൽഗാന്ധി ഡൽഹിക്ക് ഇന്ന് വിളിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ആരെന്നതിൽ അഭിപ്രായം തേടാനായിരുന്നു വിളിപ്പിക്കൽ.