'ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാൻ വിളിച്ചിരുന്നു, പോയില്ല; എൽഡിഎഫ് വീണ്ടും വരണമെന്നാണ് ആ​ഗ്രഹം': കൃഷ്ണപ്രഭ

ലക്ഷ്മിപ്രിയ, വീണാ നായർ എന്നിവർക്ക് പിന്നാലെ തന്നെയും ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നുവെന്ന് പറഞ്ഞ് നടി കൃഷ്ണപ്രഭ. എൻഡിഎയുടെ ഭാ​ഗമായി നിൽകുന്ന ട്വൻ്റി ട്വൻ്റി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ വിളിച്ചെങ്കിലും പോകാൻ തയ്യാറായില്ലെന്നാണ് നടി കൃഷ്ണപ്രഭ പ്രതികരിച്ചത്.

മത്സരിക്കുന്നയാൾക്ക് ബോധം വേണമല്ലോ. അതുകൊണ്ടാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞതെന്നാണ് നടി പറഞ്ഞത്. എൻ്റെ സുഹൃത്തുക്കൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ നിൽക്കുന്നത്. ആ നാടിനായി ഊണും ഉറക്കവും മാറ്റി വെച്ച് പ്രവർത്തിക്കുന്ന നേതാക്കന്മാരുണ്ടാകും. അവരു നിന്നാലാണ് ജനങ്ങൾക്ക് ഉപകാരം ഉണ്ടാകുന്നത്.

എൽഡിഎഫ് വീണ്ടും വരണമെന്നാണ് എൻ്റെ ആ​ഗ്രഹം. എൽഡിഎഫിൻ്റെ പിആറിന് വേണ്ടിയല്ല പറയുന്നതെന്നും നടി കൃഷ്ണപ്രഭ പറഞ്ഞു. കലാകാരിയെന്ന നിലയിൽ നല്ല കാര്യങ്ങൾ ഞാൻ അനുഭവിച്ചിട്ടുള്ളതു കൊണ്ടാണ്. കൊവിഡ് സമയത്ത് കലാകാരന്മാർക്ക് സർക്കാർ നല്ല പിന്തുണ നൽകിയിരുന്നു. എന്റെ കേരളം പോലുള്ള ഷോകൾ നടന്നു. ഞാൻ തന്നെ മൂന്ന്, നാല് ജില്ലകളിൽ ഷോകൾ ചെയ്തു. ഇഷ്ടം പോലെ പ്രോ​ഗ്രാംസ് കിട്ടിയെന്നും ഉണ്ട ചോറിന് നന്ദി കാണിക്കണമല്ലോയെന്നും കൃഷ്ണപ്രഭ പ്രതികരിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ