'പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതിരുന്നവര്‍ ഒട്ടും നിരാശരാകരുത്, വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി പരാജയത്തെ കാണുക'; കെ സി വേണുഗോപാലിന്റെ എസ്എസ്എല്‍സി സന്ദേശം

എസ്എസ്എല്‍സി പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതിരുന്നവര്‍ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാല്‍ എംപി. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണണമെന്നാണ് കെ സിയുടെ സന്ദേശം. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കണം. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നും ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് 11 ദിവസം നടന്ന കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് കാരണം അവകാശവാദം ഉന്നയിച്ച് കെ.സി രംഗത്തെത്തിയതായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍, വി.ഡി.സതീശനെയാണ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തത്. കെ സി വേണുഗോപാലിനെതിരെ സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് അണികള്‍ക്കിടയിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് കെസിയുടെ എസ്എസ്എല്‍സി കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി.

കെസി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം നേടിയ എല്ലാ കുട്ടികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നിറഞ്ഞ അഭിനന്ദനങ്ങള്‍. പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതിരുന്നവര്‍ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതല്‍ ശക്തരാക്കും. വിജയിച്ചവര്‍ മുന്നോട്ടുള്ള വഴികള്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുക. നമ്മുടെ നാടിനും വീടിനും അഭിമാനമായി നിങ്ങള്‍ എക്കാലവും നിലകൊള്ളണം. ഏറെ സ്‌നേഹത്തോടെ ഇക്കുറി എസ്എസ്എല്‍സി പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും ചേര്‍ത്തുപിടിക്കുന്നു.’

Latest Stories

ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്തു: ഡൊണാൾഡ് ട്രംപ്

സഞ്ജുവിനെ ടി-20 നായകനാക്കണം, ഇന്ത്യ ടി-20 ലോകകപ്പ് നേടിയതിന് കാരണം അദ്ദേഹമാണ്: രവി ശാസ്ത്രി

'ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ല, ജീവിത വിജയം എന്നത് പരീക്ഷയിലെ മാത്രം വിജയമാണെന്നും കരുതരുത്'; വി ഡി സതീശൻ

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് ക്ഷണം; വി ഡി സതീശന്റെ നിർദേശപ്രകാരം കത്ത് അയച്ചു

'രാഷ്ട്രീയം നല്ലതാണ്, അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ... വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോൺഗ്രസിൽ സതീശനിൽ മാത്രമേ കണ്ടിട്ടുള്ളു'; സത്യൻ അന്തിക്കാട്

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.07 % വിജയം

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'എന്തുകൊണ്ടാണ് ഒരു കോമാളി നിലവാരത്തിൽ മലയാളികൾ കാണുന്നത് എന്നതിന് വേറെ ഉദാഹരണം വേണ്ട, ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം'; വി ടി ബൽറാം

ചോദ്യം ചോദിച്ചവൻ മറുപടി പറയുമ്പോൾ

'നാട്ടുകാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്'; തന്റെ യാത്രകള്‍ക്ക് വാഹനവ്യൂഹം വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍; പൈലറ്റ് വാഹനം മാത്രം മതി; എസ്‌കോട്ട് വാഹനമെങ്കിലും ഇല്ലാതെ പറ്റില്ലെന്ന് പൊലീസ്