'മുഖ്യമന്ത്രിയാകണമെന്ന സതീശന്റെ ആഗ്രഹം നടക്കില്ല, വനവാസത്തിന് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു'; വനംവകുപ്പ് മന്ത്രി എന്ന നിലയില്‍ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുമെന്ന് എകെ ശശീന്ദ്രന്‍

മുഖ്യമന്ത്രിയാകണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആഗ്രഹം നടക്കില്ലെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്നും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തില്‍ വരുമെന്ന കാര്യം ഉറപ്പാണെന്നാണ് എകെ ശശീന്ദ്രന്‍ പറയുന്നത്. വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ ഇതിനോടകം തന്നെ എല്‍ഡിഎഫിന്റെ വിജയത്തിനായുള്ള ‘പച്ചക്കൊടി’ കാണിച്ചു കഴിഞ്ഞുവെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വനവാസത്തിന് പോകുമെന്ന വെല്ലുവിളിയെ ശശീന്ദ്രന്‍ പരിഹസിച്ചു. ഇത് കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള കളിയാണെന്നാണ് എന്‍സിപി നേതാവ് പറഞ്ഞത്. മുഖ്യമന്ത്രിയാകണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആഗ്രഹം നടക്കില്ലെന്നും വനവാസത്തിന് പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും നേരുന്നുവെന്നും ശശീന്ദ്രന്‍ പരിഹസിച്ചു. വനംവകുപ്പ് മന്ത്രി എന്ന നിലയില്‍ വനവാസത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. കെ. സുധാകരന്റെ ആഗ്രഹവും അതുതന്നെയല്ലേയെന്നും അദ്ദേഹം പരിഹസിച്ചു. ഈ ആഗ്രഹമെങ്കിലും നടക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 100-ലധികം സീറ്റുകള്‍ നേടുമെന്ന പ്രത്യാശയും വനംമന്ത്രിക്കുണ്ട്. എലത്തൂരില്‍ വിജയം ഉറപ്പാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ ലഭിച്ച 11 സീറ്റുകളേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് ശശീന്ദ്രന്റെ കണക്കുകൂട്ടല്‍. പ്രത്യേകിച്ച് കൊടുവള്ളിയിലും വടകരയിലും ഇത്തവണ എല്‍.ഡി.എഫിന് മികച്ച ജയസാധ്യതയുണ്ടെന്നുള്ള നിരീക്ഷണവും വനംമന്ത്രിക്കുണ്ട്.

Latest Stories

കടുകുമണി സ്‌നേഹം പോലും പാര്‍ട്ടിയോടില്ല, ഒരിക്കലും ചെയ്യരുതാത്ത വഞ്ചനയും ചതിയും സുധാകരന്‍ കാട്ടി, സുധാകരന്‍ കമ്യൂണിസ്റ്റ് വിരുദ്ധനാണ്'; വോട്ടെടുപ്പിന് പിന്നാലെ പൊട്ടിത്തെറിച്ച് സജി ചെറിയാന്‍

മോണാലിസയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ല; നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താല്‍; ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്

ബംഗാള്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനായി ദാഹിക്കുന്നുവെന്ന് മോദി; മമതയുടെ തൃണമൂല്‍ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരുടെ ഫാക്ടറിയാക്കി മാറ്റി; വികസിത് ബംഗാളിനായി തൃണമൂലിനെ പുറത്താക്കണം

എറണാകുളം ഉൾപ്പടെ അഞ്ച് ജില്ലകള്‍ മുഴുവനായും കോൺഗ്രസ്സ് തൂത്തുവാരും: വി ഡി സതീശൻ

താപനില വര്‍ധിക്കുന്നു; 12 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്

ഡോഗ് സ്‌ക്വാഡ് കയറിച്ചെന്ന കടയുടെ ആളെ സംശയമുണ്ട്, പൊലീസ് അയാളെ ചോദ്യം ചെയ്തില്ല; ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത സംശയിച്ച് കുടുംബം

യുവനടിക്കെതിരായ ലൈഗിംകാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം; എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു ജാമ്യം അനുവദിച്ചത്

എം എസ് ധോണിയുടെ കടുത്ത ആരാധകൻ; ഹെലികോപ്റ്റർ ഷോട്ട് അദ്ദേഹത്തെ കണ്ട് പഠിച്ചതെന്ന് മുകുൾ

കാത്തിരിപ്പ് വിഫലം, തിരച്ചിലിനൊടുവില്‍ കിട്ടിയത് വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം

മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്, പക്ഷേ ഇപ്പോള്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് പാണക്കാട് മുനവറലി തങ്ങള്‍; അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി