'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഭരണതുടർച്ച ആശംസിച്ച മക്കൾ നീതി മയ്യം നേതാവും രാജ്യസഭാംഗവുമായ കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കമൽഹാസന്റെ ആശംസയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും നിങ്ങൾ കേരളത്തിന് അന്യനല്ല എന്നും മുഖ്യമന്ത്രി കുറിച്ചു. കമൽഹാസന്റെ ആശംസാകുറിപ്പ് പങ്കുവെച്ചാണ് ഫേസ്ബുക്കിലൂടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

‘കമൽഹാസൻ, നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്കും നിരന്തര പിന്തുണയ്ക്കും നന്ദി. നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല. കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതുകൂടിയാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഈ മണ്ണിൽ ആരും ഒരിക്കലും അന്യരല്ല. ജനക്ഷേമത്തിലും യഥാർത്ഥ വികസനത്തിലും ഉറച്ചുനിന്ന് ഞങ്ങൾ മുന്നോട്ട് പോകുകയാണ്. ഒരുമിച്ച്, പുരോഗമന മനോഭാവം നിലനിർത്താം. അതെ, കേരളം തീർച്ചയായും വിജയിക്കും’ എന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയം ആശംസിച്ച് സമൂഹമാധ്യമത്തിലൂടെയായിരുന്നു കമൽഹാസൻ പ്രതികരിച്ചത്. സഖാവ് പിണറായി വിജയന് ‘വിജയം’ ആശംസിക്കുന്നു. സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇത് തന്റെ അഭിപ്രായം എന്നായിരുന്നു കമൽഹാസൻ കുറിച്ചത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും