'നിക്ഷേപകരുടെ പണം സുരക്ഷിതം, ആരുടെയും പണം അദ്ദേഹം അടിച്ചു മാറ്റിയിട്ടില്ല; സീറോ ഡെബ്റ്റ് കമ്പനിയാണ് ഇത്: കോൺഫിഡൻറ് ഗ്രൂപ്പ് എംഡി

കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആർക്കും ആശങ്ക വേണ്ടെന്നും കമ്പനിയിൽ നിക്ഷേപം നടത്തിയ എല്ലാവർക്കും ഗുണഫലം ലഭിക്കുമെന്നും മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ്. ഏതു പ്രതിസന്ധിയെയും തരണം ചെയ്ത് കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകുമെന്നും കേരളത്തിലെ എല്ലാ പ്രോജക്റ്റുകളുടെയും ഉത്തരവാദിത്വം കമ്പനിയ്ക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമാമേഖലയിൽനിന്ന് കമ്പനിയ്ക്ക് നിക്ഷേപകരില്ല. മോഹൻലാലുമായുള്ള ബന്ധം കാസനോവ സിനിമയുടെ ഭാഗമാണ്. ആന്റണി പെരുമ്പാവൂർ ഇൻവെസ്റ്റർ അല്ല, അടുത്ത സുഹൃത്താണ്. സൗഹൃദത്തിന്റെ ഭാഗമായാണ് അവരുടെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റാറുകളും മറ്റും ചെയർമാൻ സോഷ്യൽ മീഡിയകളിൽ പങ്കുവച്ചിരുന്നത്. സിനിമാ മേഖലയിൽ കാശ് ഇങ്ങോട്ട് കിട്ടാനല്ലാതെ ആർക്കും അങ്ങോട്ട് കൊടുക്കാനില്ലെന്നും സീറോ ഡെബ്റ്റ് കമ്പനിയാണ് കോൺഫിഡന്റ് ഗ്രൂപ്പെന്നും ജോസഫ് വ്യക്തമാക്കി.

കമ്പനി സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും ചെയർമാൻ സി.ജെ. റോയിയുടെ മരണം കമ്പനിയുടെ കേരളത്തിലെയോ ബെംഗളൂരുവിലെയോ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ആരെയും കബളിപ്പിച്ചിട്ടില്ലെന്നും ടി.എ. ജോസഫ് കൂട്ടിച്ചേർത്തു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്