'ചെറ്റ എന്ന് വിളിച്ചിട്ടില്ല', ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായതെന്ന് മനസിലാകുന്നില്ല: മുഖ്യമന്ത്രി

ജി. സുധാകരനെതിരായി നടത്തിയ ‘രാഷ്ട്രീയചെറ്റത്തരം’ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ ചെറ്റ എന്ന് താൻ വിളിച്ചിട്ടില്ലെന്നും ചെറ്റ എന്ന് വിളിക്കാൻ മാധ്യമപ്രവർത്തകരാണ് ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഞാൻ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് രാഷ്ട്രീയചെറ്റത്തരം എന്നാണ്. ചെറ്റത്തരം എന്ന വാക്ക് എപ്പോളാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസിലാകുന്നില്ല. ചില്ലറ വോട്ടുകൾക്കും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ എന്ന് എത്രയോ കാലമായി ഞാൻ പറയുന്നതാണ്. അതിനർഥം ഞങ്ങളെല്ലാം ചെറ്റകളാണെന്നാണോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരം എന്ന് പറയില്ലേ. അത് സാധാരണ പറയുന്നതല്ലേ. അതിനർഥം അയാളെ ചെറ്റ എന്നുവിളിച്ചു എന്നാണോ? പക്ഷേ, അത് നിലപാടുകളുടെ വഞ്ചനയാണ്. വർഗവഞ്ചകൻ എന്ന് പറഞ്ഞാൽ എന്താണ് അർഥം’ മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ