'പോലീസ് സേനയിൽ ഇരുന്നപ്പോഴും പോലീസ് ഉദ്യോഗസ്ഥരെ 'പോടാ, പുല്ലേ' എന്ന് മുഖത്തു നോക്കി വിളിച്ചിട്ടുണ്ട്' ; വിമർശനങ്ങൾക്ക് മറുപടി നൽകി ആർ. ശ്രീലേഖ

പൊലീസിനെ പോടാ പുല്ലേ പൊലീസേ എന്ന് മുദ്രാവാക്യം വിളിച്ചതിൽ വിമർശനത്തിന് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രിലേഖ. പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ‘പോടാ, പുല്ലേ’ എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീലേഖ ഇക്കാര്യം പറഞ്ഞത്.

ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുമുണ്ട്. പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പൊലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. അന്നൊന്നും ആരും, ഒരു രാഷ്ട്രീയ/പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ ‘പോടാ’ എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നതെന്നും അവർ ചോദിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഞാൻ പോലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ “പോടാ, പുല്ലേ” എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്.
ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്..

അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പോലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ ‘പോടാ’ എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്?
എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം!
DGP ക്ക്, പോലീസ് കമ്മിഷണർക്ക് നന്ദി!

Latest Stories

ആദ്യഘട്ട പോളിംഗ് ശതമാനം വ്യക്തമാക്കുന്നത് മാറ്റത്തിൻ്റെ ശക്തമായ സൂചന; മമതയുടെ നുണകൾക്ക് ഇനി ആയുസില്ല; 152 ൽ 110 സീറ്റുകളിലധികം ബിജെപിക്ക് കിട്ടും : അമിത് ഷാ

ആദ്യം ഇന്ത്യ നരകക്കുഴി, വാര്‍ത്തയായതോടെ ഇന്ത്യ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാള്‍ നയിക്കുന്ന മഹത്തായ രാജ്യമെന്ന് തിരുത്തി ട്രംപ്

സ്വർണ വില ഇന്നും താഴേക്ക് തന്നെ; ഇന്നത്തെ നിരക്കറിയാം..

ഉയർന്ന വോട്ടിംഗ് ശതമാനവും രാഷ്ട്രീയ നാരേറ്റീവുകളും: ബംഗാളിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഒരു സമഗ്ര വായന

കനത്ത ചൂടില്‍ പാമ്പുകൾ മാളം വിട്ടിറങ്ങുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ല, അതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം; ചർച്ച ചെയ്യുന്നവർ ചെയ്യട്ടെ : കെ. സി. വേണുഗോപാൽ

'നീല കടൽ പ്രതീക്ഷിച്ച വാങ്കഡെ സ്റ്റേഡിയത്തിൽ ഇത്രയും മഞ്ഞ നിറം ഞാൻ കണ്ടിട്ടേയില്ല'; ആരാധകരോട് സഞ്ജു സാംസൺ

പവർ പ്ലേയ്ക്ക് ശേഷം വിക്കറ്റുകൾ നഷ്ടമായി, ഈ സാഹചര്യത്തിൽ സ്ഥിരതയോടെ നിന്ന് കളിക്കണം എന്ന തോന്നൽ വന്നു: സഞ്ജു സാംസൺ

'ചേട്ടൻ സൂപ്പറാ'; ഒറ്റ മത്സരങ്ങൾ കൊണ്ട് വീണ്ടും ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി സഞ്ജു സാംസൺ

എംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സർ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയിൽ