മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂരമര്‍ദ്ദനം

ആലപ്പുഴ അമ്പലപ്പുഴയില്‍ കെ.എസ് ആർടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂര മര്‍ദ്ദനം. മാസ്‌ക് ധരിക്കാതെ കയറിയ യാത്രക്കാരനോടു മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട കണ്ടക്ടര്‍ സജീവനെയാണ് യാത്രക്കാരന്‍ ആക്രമിച്ചത്. മൂക്കിന് പരിക്കേറ്റ ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ ചേപ്പാട് ത്രിവേണിയില്‍ സജീവനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ 6.45 ഓടെയായിരുന്നു സംഭവം. ഹരിപ്പാട് ഡിപ്പോയില്‍ നിന്നും ആലപ്പുഴ ഡിപ്പോയിലേക്ക് പുറപ്പെട്ടതാണ് ബസ്. അമ്പലപ്പുഴയില്‍ നിന്നും കയറിയ ഒരു യാത്രക്കാരന്‍ മാസ്‌ക്ക് ധരിച്ചിരുന്നില്ല. ഇത് സജീവന്‍ ചോദ്യം ചെയ്തു. ഇതില്‍ ദേഷ്യം വന്ന യാത്രക്കാരന്‍ സജീവന്റെ മൂക്കില്‍ കൈ ചുരുട്ടി ഇടിക്കുകയായിരുന്നു.

ഇടികൊണ്ട് വീണ് കൈകാലുകള്‍ക്കും പരിക്ക് പറ്റി. ആക്രമിച്ച ശേഷം ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെട്ടു. മൂക്കില്‍ നിന്നും ചോര വാര്‍ന്ന് ഒഴുകിയ സജീവനെ അതേ ബസില്‍ തന്നെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

സജീവന്റെ പരാതിയില്‍ അമ്പലപ്പുഴ സി ഐ ദിജേഷിന്റെ നേതൃത്വത്തില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ