മുഖ്യമന്ത്രി മലപ്പുറം ജില്ലയെ വലിയ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കുന്നുവെന്ന് പി.വി. അൻവർ എം.എൽ.എ

കോഴിക്കോട് മുതലക്കുളം മൈതാനിയിൽ മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിച്ച പി.വി. അൻവർ എം.എൽ.എ മുഖ്യമന്ത്രി മലപ്പുറം ജില്ലയെ വലിയ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞു. ആർഎസ്എസുമായി ചേർന്ന് മുഖ്യമന്ത്രി ഒരു സമുദായത്തെ അപരവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു. സിപിഎമ്മാണ് ഹിന്ദുത്വ ശക്തികളെ ഏറ്റവും ശക്തമായി നേരിട്ടതെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അതിൽ തർക്കമില്ല. പക്ഷെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. മലപ്പുറം ഏറ്റവും ക്രിമിനൽ സംഘങ്ങളുള്ള സ്ഥലമെന്നാണു മുഖ്യന്ത്രി ദേശീയ പത്രത്തോട് പറഞ്ഞത്. ഈ വാർത്ത നേരെ ഡൽഹിയിലേക്കാണ് പോകുന്നത്. സദുദ്ദേശ്യപരമാണോ, ഇത് ദുരുദ്ദേശ്യപരമാണോ. പിടിക്കപ്പെട്ടവന്റെ പാസ്പോർട്ട് പരിശോധിച്ച് അവൻ ഏത് ജില്ലക്കാരനാണെന്നു നോക്കണം. ഒരു സമുദായത്തിനു മേൽ കേസുകൾ അടിച്ചേൽപ്പിക്കുകയാണ്. ഇത് ശരിയായ രീതിയിലുള്ള പോക്കല്ല. അൻവർ പറഞ്ഞു.

“മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ച് നിർത്തുകയാണ്” പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ കോഴിക്കോട് പ്രസംഗിക്കുന്നു

എല്ലാവർക്കും സ്വന്തം കാര്യമാണ്. ഇത് സാമൂതിരിയുടെയും കുഞ്ഞാലി മരയ്ക്കാറുടെയും നാടാണെന്ന് കോഴിക്കോട് മറക്കരുത്. അർജുനെയും മനാഫിനെയും കണ്ടില്ലേ. അതാണ് മതസൗഹാർദം. അതിനെ തകർക്കാൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. കഴിഞ്ഞ ഒന്നൊന്നര വർഷത്തിനിടെ കാര്യങ്ങൾ മാറിമറിഞ്ഞത് പാർട്ടി അന്വേഷിച്ച് കണ്ടെത്തണം. പൊലീസിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് പാർട്ടിയോടും മുന്നണിയോടും ഉള്ള സാധാരണക്കാരന്റെ അടുപ്പം ഇല്ലാതാക്കിയത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ എന്റെ കാലുപിടിച്ചതു നിങ്ങൾ കണ്ടതാണ്. അടിമയായി നിൽക്കാമെന്ന് സുജിത്ത് ദാസ് പറഞ്ഞിട്ടും ‍ഞാൻ കൂടെ നിന്നില്ല. എന്നെ ഒന്നു സമാധാനിപ്പിക്കാൻ നടത്തിയ ഇടപാടാണ് സുജിത്ത് ദാസിന്റെ സസ്പെൻഷൻ. എന്നെ സമാധാനിപ്പിക്കാമെന്ന് കരുതിയവരുടെ കണക്കുക്കൂട്ടലുകൾ തെറ്റി. കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ പറ്റിക്കപ്പെടുന്നുവെന്ന് എനിക്ക് തോന്നി. വലിയ വലിയ ഓഫറുകൾ വന്നപ്പോൾ പോയി പണി നോക്കാനാണ് ഞാൻ പറഞ്ഞത്.

പൂരം കലക്കാൻ സംവിധാനം ഉണ്ടാക്കിക്കൊടുത്ത് വർഗീയതയ്ക്ക് വഴിയൊരുക്കി കൊടുത്തത് ആരാണ്? ഉത്തരം പറയേണ്ടവർ ഉത്തരം മുട്ടിക്കുകയാണ്. എതിരാളി ഫാഷിസ്റ്റാണെന്നു മനസിലാക്കിയാൽ അത് മനസിലാക്കി ഇവിടെ നിൽക്കാം. രക്ഷകൻ വീടിനകത്ത് പൊട്ടക്കിണറ് കുഴിച്ചുവച്ചിട്ടുണ്ടെങ്കിൽ ആരും വീണുപോകും. മാമി വിഷയത്തിൽ ശക്തമായ നിലപാടുമായി മുന്നോട്ടുപോകും. കൊള്ളസംഘത്തിനു വിഹരിക്കാൻ പൊലീസിന്റെ ചെറിയ വിഭാഗം അവരോടൊപ്പമുണ്ട്. അതിൽ നയം വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. രണ്ട് ദിവസം കഴിഞ്ഞാൽ അജിത് കുമാർ സ്ഥാനത്ത് നിന്നും മാറും. മാറിയിട്ടെന്ത് കാര്യം? അടുത്ത കസേരയിൽ കയറി ഇരിക്കും. ഈ വിഷയത്തിൽ നീതി പുലരുമോയെന്ന് 52 ശതമാനം ഞാൻ സംശയിക്കുകയാണ്. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് ഷണ്ഡീകരിച്ചിരുത്തുകയാണ്. എസ്ഐമാർ ഉൾപ്പെടെ മഹാഭൂരിപക്ഷത്തെയും ഷണ്ഡീകരിച്ച് മൂലയ്ക്ക് ഇരുത്തിയിരിക്കുകയാണ്.

അന്വേഷണം പൂർത്തിയാക്കാൻ ഈ ഉദ്യോഗസ്ഥനെ തന്നെ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനറായ ടി.പി. രാമകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടറിക്കും എളമരം കരീമിനും മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുന്നേ ഞാനൊരു കത്ത് കൊടുത്തു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ഓഫിസിൽ 20 മിനിറ്റോളം ഇരുന്നു. മെയിൽ ഡിജിപിക്ക് കൊടുക്കുന്നത് കണ്ടിട്ടാണ് ഞാൻ എഡിജിപിയുടെ ഓഫിസിൽ നിന്നും ഇറങ്ങിയത്. വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അദ്ദേഹത്തെ അന്വേഷണത്തിനായി നിയമിച്ച് ഉത്തരവിറങ്ങിയിട്ടില്ല. കോഴിക്കോട് പൊതുസമ്മേളനത്തിൽ സംസാരിക്കവെ അൻവർ പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ