വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ വേദിയിലിരുത്തിയായിരുന്നു കൃഷി വകുപ്പിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും അന്‍വറിന്റെ വിമര്‍ശനം. കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തെന്ന് അന്‍വര്‍ പറഞ്ഞു.

വനംവകുപ്പ് കൃഷിഭൂമി കയ്യേറുകയാണ്. ടെറസില്‍ കൃഷി ചെയ്താല്‍ കുരങ്ങന്മാര്‍ നശിപ്പിക്കുന്നു. വന്യമൃഗ സംരക്ഷണം മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. വനനിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പോരാടണമെന്നും നിലമ്പൂര്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിറപൊലി 2025 കാര്‍ഷിക പ്രദര്‍ശനമേള ഉദ്ഘാടനത്തിനിടെ ആയിരുന്നു അന്‍വറിന്റെ വിമര്‍ശനം.

അതേസമയം ദുരന്തനിവാരണ വകുപ്പ് ഏലം കര്‍ഷകരുടെ കണ്ണീര്‍ കാണുന്നില്ലെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കഴിഞ്ഞ വേനലിലെ ഉഷ്ണതരംഗത്തില്‍ കരിഞ്ഞ് ഉണങ്ങിയ ഏലത്തിന്റെ നഷ്ടപരിഹാരം ഇനിയും നല്‍കിയിട്ടില്ല.കാരണം തിരക്കുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ് ഉദ്യോഗസ്ഥരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ