'ഇന്ത്യ-പാകിസ്ഥാന്‍ കളി ചര്‍ച്ച ചെയ്യാന്‍ വിളിപ്പിച്ചതാ'; മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് പി.വി അന്‍വര്‍

ഇഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് പി.വി അന്‍വര്‍ എംഎല്‍എ. ഇഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയ അന്‍വറിനോട് എന്തിനാണ് ഇഡി വിളിപ്പിച്ചതെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടാണ് അന്‍വര്‍ ക്ഷുഭിതനായാണ് സംസാരിച്ചത്.

”ഇന്ത്യ-പാകിസ്ഥാന്‍ ഫുട്ബോള്‍ കളി ചര്‍ച്ച ചെയ്യാന്‍ വിളിപ്പിച്ചതാ… എടുത്തോണ്ട് പോ…” എന്നായിരുന്നു ക്ഷുഭിതനായ പി.വി അന്‍വര്‍ പറഞ്ഞത്. അത് ചര്‍ച്ച ചെയ്യാന്‍ എന്തിനാണ് താങ്കളെ വിളിച്ചതെന്ന് ചോദിച്ചപ്പോഴും ‘പറയാന്‍ സൗകര്യമില്ല’ എന്നായിരുന്നു എംഎല്‍എ ദേഷ്യത്തോടെയുള്ള മറുപടി.

ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്തത്. കഴിഞ്ഞ ജൂലൈയില്‍ ഇഡിക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു.

2012ല്‍ കര്‍ണാടക ബെല്‍ത്തങ്ങാടിയിലെ ക്വാറി ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി സലീം എന്ന വ്യക്തിയാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്. അന്‍വര്‍ ക്വാറിയുണ്ടെന്ന് കാണിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു സലീമിന്റെ പരാതി.

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ