സിപിഐ തന്നെ ദ്രോഹിക്കുന്നു, അവര്‍ ലീഗിനെ സഹായിച്ചുവെന്നും പി.വി അന്‍വര്‍

തിരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണിയില്‍ കലാപകൊടി. സി.പി.ഐയെ അതിരൂക്ഷമായി വിമര്‍ശിച്ച് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ രംഗത്ത്. സിപിഐക്കാന്‍ തന്നെ ദ്രോഹിക്കുന്നതായി അദ്ദേഹം ആരോപിച്ചു. മീഡിയവണ്‍ വ്യൂപോയിന്റിലാണ് പി.വി അന്‍വര്‍ ഇക്കാര്യം പറഞ്ഞത്.

തന്റെ ബിസിനസ് സംരംഭങ്ങള്‍ക്ക് എതിരെ സിപിഐ നിലപാട് സ്വീകരിച്ചു. ലീഗും സിപിഐയും മലപ്പുറത്ത് ഒരു പോലെയാണ്. അവര്‍ക്ക് തന്നെക്കാള്‍ കാര്യം ലീഗിനെയായിരുന്നു. തിരഞ്ഞെടുപ്പിലും സിപിഐ ലീഗിനെ സഹായിച്ചു കാണുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ പരാജയപ്പെടുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി. 35000 വോട്ടിന് തോല്‍ക്കുമെന്നാണ് സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചിരിക്കുന്നത്. തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേട്ടമുണ്ടാകും. അതേസമയം മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തി അറുപത്തെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ബൂത്ത് കമ്മിറ്റികളില്‍ മലപ്പുറം ജില്ലാ കമ്മിറ്റി വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

Latest Stories

കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു; കൂടെ ഷാഹി കബീറും

എന്നെ ടീമിൽ നിന്ന് ചവിട്ടി പുറത്താക്കിയതാണ്, ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

സംസ്ഥാനത്ത് ഇനിയും ചൂട് ഉയരും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും

'ഒടുവില്‍ ഒപ്പിട്ടു', പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍; ഇത് പിണറായി സർക്കാരിന്റെ വിജയം

രാമനും സീതയുമായി രൺബിറും സായ് പല്ലവിയും; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

T20 World Cup 2024: 'സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കരുത്'; തുറന്നടിച്ച് മുന്‍ താരം

58-ാം വയസിൽ മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയാറെടുത്ത് സുനിത വില്യംസ്

ഇസ്രയേലിനെതിരെ ക്യാമ്പസില്‍ ടെന്റ് കെട്ടി പ്രതിഷേധിച്ചു; ഇന്ത്യന്‍ വംശജയെയും പാക്കിസ്ഥാന്‍ സ്വദേശിയെയും അറസ്റ്റ് ചെയ്ത് അമേരിക്ക; ഇരുവരെയും പുറത്താക്കി

കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, മാമോദീസയുടെ വിചിത്രനിയമങ്ങള്‍; കുറിപ്പുമായി സാന്ദ്ര തോമസ്, ചര്‍ച്ചയാകുന്നു

സഞ്ജുവും പന്തും എന്റെ പ്രിയ താരങ്ങളാണ്, എന്നാൽ ലോകകപ്പ് ടീമിൽ അവൻ മതി; ആ ചെറുക്കനാണ് അതിന് അർഹത: സൗരവ് ഗാംഗുലി