പൾസർ സുനിയുടെ സഞ്ചാരം ആഡംബര കാറുകളിൽ; സാമ്പത്തിക ഉറവിടത്തെപ്പറ്റി സ്പെഷൽ ബ്രാഞ്ച് അന്വേഷണം

വിചാരണയിലെ കാലതാമസം പിടിവള്ളിയാക്കിയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസ‌ർ സുനി സുപ്രീംകോടതിയിൽ നിന്ന് ജാമ്യത്തിലിങ്ങിയത്. ഏഴരവർഷത്തിന് ശേഷം ഇക്കഴിഞ്ഞ 20 ന് 2 ലക്ഷം രൂപയുടെ ആൾജാമ്യത്തിലാണ് എറണാകുളം സബ് ജയിലിൽ നിന്നും പൾസ‌ർ സുനി പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ പൾസർ സുനിയുടെ സഞ്ചാരം ആഡംബര വാഹനങ്ങളിലാണെന്ന കണ്ടെത്തലിൽ അന്വേഷണം തുടങ്ങിയിരിക്കുകയാണ് സ്പെഷൽ ബ്രാഞ്ച്.

ഇടത്തരം സാമ്പത്തിക പശ്ചാത്തലമുള്ള പൾസർ സുനിയുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റിയാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൾസർ സുനി വിചാരണയ്ക്കായി അടക്കം കോടതിയിലെത്തുന്നത് കാൽകോടി രൂപയോളം വിലവരുന്ന വാഹനങ്ങളിലാണ്. കിയ കാർണിവൽ, ഥാർ തുടങ്ങിയ വാഹനങ്ങളിലാണ് പൾസർ സുനിയുടെ സഞ്ചാരമത്രയും.

കിയ കാർണിവൽ എന്ന 30 ലക്ഷം വിലവരുന്ന ആഢംബര കാറിലായിരുന്നു സെപ്റ്റംബർ 26 ന് എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയിൽ രണ്ടാം ഘട്ട വിചാരണയ്ക്കായി പൾസർ സുനിയെത്തിയത്. തൊട്ടടുത്ത ദിവസം ഥാർ ജീപ്പിലെത്തി. 16 മുതൽ 20 ലക്ഷം രൂപ വിലയുളള ഈ വാഹനം (KL 66D 4000) കുട്ടനാട് ആർടിഒ രജിസ്ട്രേഷനിൽ കുഞ്ഞുമോളെന്ന വ്യക്തിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള പൾസർ സുനിക്ക് എവിടെ നിന്നാണ് ഈ ആഢംബര വാഹനങ്ങൾ ലഭിക്കുന്നതെന്നതും സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

അതേസമയം ഒരൊറ്റ സിം മാത്രം ഉപയോഗിക്കണമെന്ന കോടതി വ്യവസ്ഥ പൾസർ സുനി പാലിക്കുന്നുണ്ടോ എന്നതിലും പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. അടുത്ത ബന്ധുവിന്റെ പേരിലുള്ള സിമ്മിൽ നിന്ന് സുനിൽ പലരെയും ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. പെരുമ്പാവൂരിലെ കോടനാടുള്ള സുനിയുടെ വീട്ടിൽ പൊലീസ് നിരീക്ഷണമുണ്ട്.

Latest Stories

ജയ്‌സ്വാളിന് പകരം എന്തിനാണ് അവർ രോഹിതിനെ തിരഞ്ഞെടുത്തത്, സിലക്ടർമാർ ജയ്‌സ്വാളിനോട് മാപ്പ് പറയണം: സഞ്ജയ് മഞ്ജരേക്കർ

'15 വയസുള്ള വൈഭവിനെതിരെ ബോഡി-ലൈൻ ബൗളിംഗ് ഉപയോഗിക്കുന്നത് ശരിയല്ല'; ഗുജറാത്ത് ബോളർമാർക്കെതിരെ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ

ടി-20 ഫോർമാറ്റിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു, അതിനായി ഞാൻ നന്നായി പരിശ്രമിക്കുകയാണ്: ശുഭ്മൻ ഗിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ