''പണ്ട് കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെ എന്ന്, ഇപ്പോൾ  മന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ കയറിയ പോലെ എന്നാണ്''; പരിഹാസവുമായി പി.ടി തോമസ്

നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടാനൊരുങ്ങുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പി.ടി തോമസ് എം.എൽ.എ. നിയമസഭ കയ്യാങ്കളി നടന്ന മാര്‍ച്ച് 13, 2015 കേരളനിയമസഭ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ഇപ്പോള്‍ ആന കരിമ്പിന്‍കാട്ടില്‍ കയറിയ പോലെ എന്നല്ല പറയുക. ശിവന്‍കുട്ടി നിയമസഭയില്‍ കയറിയ പോലെ എന്നാണ് പുതുമൊഴിയെന്നും പിടി തോമസ് സഭയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ഞങ്ങള്‍ക്കെതിരെയാണോ കേസ് എന്ന് പോലും തോന്നി. സംഭവം സഭയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കി. കെ.എം.മാണിയുടെ ബജറ്റ് തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം എല്ലാം വഴിയും നോക്കി. സ്പീക്കറുടെ അനുമതി പ്രകാരം സി.എം ബാലക്യഷ്ണന്റെ സീറ്റിലേക്ക് എത്തി ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു. സുപ്രീം കോടതി വിധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ.എം മാണിയാണ്.

അന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ അഴിഞ്ഞാടുകയാണ് ചെയ്തത്. സി.പി.എം നേത്യത്വം നല്‍കിയ ആക്രമണത്തില്‍ നിയമസഭയ്ക്ക് രണ്ടു ലക്ഷം രൂപ നഷ്ടമുണ്ടായി. ആശാന് അക്ഷരം ഒന്നു പിഴച്ചാല്‍ അമ്പതൊന്ന് പിഴയ്ക്കും ശിക്ഷന്മാര്‍ക്ക് എന്ന് ശിവന്‍കുട്ടിയെ കുറിച്ച് പണ്ടാരോ എഴുതിയ പോലെ തോന്നിപോകുന്നു.

കുട്ടികളുടെ വിക്ടേഴ്‌സ് ചാനലില്‍ നിയമസഭാ കയ്യാങ്കളി പ്രദര്‍ശിപ്പിച്ചാല്‍ കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസ മന്ത്രിയെ ശരിക്ക് കാണാം. കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ കീഴ്‌ക്കോടതിയെക്കാള്‍ രൂക്ഷവിമര്‍ശനം സര്‍ക്കാരിന് കേള്‍ക്കേണ്ടിവന്നു. കേസിലെ അഞ്ചാം പ്രതി നിലവില്‍ വിദ്യഭ്യാസ മന്ത്രിയാണ്. പൊതുമുതല്‍ നശിപ്പിക്കാന്‍ നേത്യത്വം നല്‍കിയ മന്ത്രി എങ്ങനെയാണ് കുട്ടികള്‍ക്ക് മാത്യകയാവുക. മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും സ്പീക്കറോട് അദ്ദേഹം ആവശ്യപ്പെട്ടു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ