ഉത്തരക്കടലാസ് ചിതലരിച്ചു; ഒന്നര വര്‍ഷം മുമ്പ് നടത്തിയ പരീക്ഷകള്‍ വീണ്ടും നടത്താനൊരുങ്ങി പി.എസ്‌.സി

ഒന്നര വര്‍ഷം മുമ്പ് എഴുതിയ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി. ഉത്തരക്കടലാസ് ചിതലരിച്ചു പോയതിനെ തുടര്‍ന്ന് വീണ്ടും രണ്ട് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പിഎസ്‌സി. എക്സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലാണ് വീണ്ടും പരീക്ഷ നടത്തുക.

പി എസ് സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലമാണ് ഒന്നര വര്‍ഷം മുമ്പ് നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ചിതലരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ തിയതി പിന്നീട് തീരുമാനിക്കുമെന്നും അധികാരികള്‍ വ്യക്തമാക്കി.

മൂല്യനിര്‍ണയം നടത്താതിരുന്നതിനാല്‍ പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ എത്തുമെന്ന് പ്രതീക്ഷയുള്ളവര്‍ക്ക് കടുത്ത നിരാശയേകുന്നതാണ് പുതിയ തീരുമാനം.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്