ഇന്ത്യയില്‍ വികസനം എത്തി നോക്കാത്ത സംസ്ഥാനമാണ് കേരളമെന്ന് പി. എസ് ശ്രീധരന്‍പിള്ള

ഇന്ത്യയില്‍ വികസനം എത്തിനോക്കാത്ത സംസ്ഥാനമാണ് കേരളമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. കേരളത്തിന് വികസനരംഗത്ത് ഒന്നും നേടാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത നിര്‍മ്മാണം അട്ടിമറിക്കാന്‍ കേന്ദ്രത്തിന് കത്തയച്ചെന്ന ആരോപണത്തിന് വിശദീകരണം നല്‍കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ആസൂത്രിതമായി വിവാദമുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യ നടത്തുന്ന നിലപാടിനെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനത്തിന് തടസം എന്താണെന്ന് ചോദിച്ചപ്പോള്‍ ഡല്‍ഹിയില്‍ പോയി അന്വേഷിക്കണമെന്നായിരുന്നു മറുപടി. താന്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ നിയമാനുസൃതം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത വിഷയത്തില്‍ സിപിഎമ്മുകാരടക്കം എല്ലാ പാര്‍ട്ടിയിലുള്ളവര്‍ക്കും വേണ്ടിയാണ് താന്‍ കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ