'സഭയെ അവഹേളിക്കുന്നു'; സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ പ്രതിഷേധം, മുന്നറിയിപ്പുമായി വിശ്വാസികള്‍

ആത്മകഥ വന്‍ വിവാദമായ പശ്ചാത്തലത്തില്‍ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ പ്രതിഷേധവുമായി എഫ്‍സിസി സന്യാസിനി മഠം സ്ഥിതിചെയ്യുന്ന കാരയ്ക്കാമലയിലെ വിശ്വാസികള്‍. നൂറുകണക്കിന് ഇടവകാംഗങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കത്തോലിക്കാ സഭയിലെ വൈദികർക്കെതിരെ രൂക്ഷവിമർശനങ്ങളുള്ള സിസ്റ്റർ ലൂസി കളപ്പുര എഴുതിയ ആത്മകഥ വലിയ വിവാദമായ സാഹചര്യത്തിലാണ് ഇടവകാംഗങ്ങളുടെ പ്രതിഷേധം. നാട്ടുകാർ ചേർന്ന് രൂപീകരിച്ച വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സിസ്റ്റർ ലൂസികളപ്പുര താമസിക്കുന്ന കാരയ്ക്കാമലയിലെ എഫ്‍സിസി മഠത്തിന് സമീപമാണ് പ്രതിഷേധ സംഗമം നടന്നത്. നൂറുകണക്കിന് വിശ്വാസികളും ഒരുവിഭാഗം നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. സിസ്റ്റർക്കെതിരെ രൂക്ഷവിമർശനമാണ് പ്രതിഷേധത്തില്‍ ഉയർന്നത്. സഭയെ വിമർശിക്കുന്ന നിലപാട് സിസ്റ്റർ ലൂസി കളപ്പുര അവസാനിപ്പിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ഇവരുടെ തീരുമാനം.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ