പ്രോബ്ലം സോൾവ്ഡ്...! ശശി തരൂരിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ്, നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് ചർച്ച നടത്തി

കോൺഗ്രസ് നേതാവ് ശശി തരൂരിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാവിലെ വഴുതക്കാട്ടെ ഫ്ളാറ്റിൽ എത്തിയാണ് തരൂരിനെ സതീശൻ കണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് ഇരുവരും വിശദമായി ചർച്ച ചെയ്തു. സജീവമായി പ്രചാരണത്തിലുണ്ടാകുമെന്ന് തരൂർ അറിയിച്ചതായാണ് വിവരം.

സംസ്ഥാനത്ത് ഒട്ടാകെ പ്രചാരണത്തിൽ തരൂരിനെ സജീവമായി പങ്കെടുപ്പിക്കും. പ്രകടന പത്രിക, ദർശന രേഖ എന്നിവ തയ്യാറാക്കുന്നതിൽ തരൂരും പങ്കാളിയാകും. വിവിധ മേഖലകളിലുള്ള വരുമായും യുവാക്കളുമായും തരൂരിന്റെ സംവാദങ്ങൾ യുഡി എഫ് സംഘടിപ്പിക്കും. അതേസമയം ഒറ്റ പാർട്ടി മാത്രമേ തന്റെ ജീവിതത്തിൽ ഉള്ളൂവെന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ്‌ പരിപാടിയിൽ പങ്കെടുത്തത് ഭീഷണി കൊണ്ടാണെന്ന ശിവൻകുട്ടിയുടെ വിമർശനത്തോടും തരൂര്‍ പ്രതികരിച്ചു. കോൺഗ്രസ്സിന്റെ വിജയം തന്നെയാണ് താന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു തരൂരിന്‍റെ പ്രതികരണം. അതിന് തന്നെയാണ് നമ്മൾ പ്രവർത്തിക്കുന്നത്. യുഡിഎഫിന്‍റെ വിജയമാണ് ലക്ഷ്യം. ഒറ്റ പാർട്ടി മാത്രമേ തന്റെ ജീവിതത്തിൽ ഉള്ളൂ. അത് പല തവണ പറഞ്ഞതാണെന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്