കോണ്‍ഗ്രസ് അനുകൂല പരാമര്‍ശം; ബിനോയ് വിശ്വത്തിന് സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം

കോണ്‍ഗ്രസ് അനുകൂല പരാമര്‍ശം നടത്തിയ സിപിഐ ദേശീയ സമിതി അംഗവും രാജ്യസഭാ എംപിയുമായ ബിനോയി വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബിജെപിക്കെതിരെ ബദല്‍ സാദ്ധ്യമല്ലെന്ന നിലപാട് പാര്‍ട്ടിയുടേതാണെങ്കിലും പ്രതികരണം അനവസരത്തിലെന്നായിരുന്നു എക്‌സിക്യൂട്ടിവിലെ വിമര്‍ശനം.

പ്രത്യേകിച്ച് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൂടി സമാഗമമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പ്രസ്താവന ഉണ്ടാകരുതെന്നായിരുന്നു മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ അടക്കമുള്ളവരുടെ വിമര്‍ശനം. ഇത് ഇടതു മുന്നണിയെ സാരമായി തന്നെ ബാധിക്കുമെന്നും മുതിര്‍ന്ന നേതാക്കളടക്കം പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് വേദിയില്‍ ഇക്കാര്യം പറഞ്ഞത് അനവസരത്തിലും അപക്വവുമെന്നുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കരട് ചര്‍ച്ചയ്ക്കിടെ വിമര്‍ശനം ഉയര്‍ന്നത്.

എന്നാല്‍ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനോ, ബിനോയ് വിശ്വമോ തയ്യാറായിട്ടില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്നും കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍.എസ്.എസ്. സംഘടനകള്‍ ഇടംപിടിക്കുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. കൊച്ചിയില്‍ നടന്ന പി.ടി. തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്