എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

എറണാകുളം ജില്ലയില്‍ ഇന്ന് (ബുധനാഴ്ച) സ്വകാര്യ ബസ് പണിമുടക്ക്. എറണാകുളം നഗരത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന അടക്കം കാര്യങ്ങളില്‍ ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്.

ബസ് ഉടമ-തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നടപടികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ 30 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ജില്ലാ ബസ് ഉടമ-തൊഴിലാളി സംയുക്തസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊലീസ് നിസ്സാരകാര്യങ്ങള്‍ക്ക് വണ്ടിപിടിച്ചിടുന്നതും തൊഴിലാളികളെ പീഡിപ്പിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അശാസ്ത്രീയമായ ഗതാഗതപരിഷ്‌കാരംമൂലം സമയക്രമം പാലിക്കാന്‍ ബസുകള്‍ക്ക് കഴിയുന്നില്ല. കൃത്യമായ പഞ്ചിങ് സംവിധാനം നടപ്പാക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ യൂണിയന്‍ എതിരല്ല. എന്നാല്‍, സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുന്ന പൊലീസ് നടപടി തുടര്‍ന്നാല്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകേണ്ടി വരുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

എന്നാല്‍ ഇന്ന് നടക്കുന്ന സൂചനാ പണിമുടക്കില്‍ എറണാകുളം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പങ്കെടുക്കില്ലെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ മുരളീധരനും സെക്രട്ടറി കെ കെ കലേശനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ