വിദ്യാർത്ഥികളുടെ യാത്ര നിരക്ക് അഞ്ച് രൂപയാക്കി വർധിപ്പിക്കണം; സ്വകര്യ ബസുടമകൾ സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്ക് അഞ്ച് രൂപയാക്കി വർധിപ്പിക്കണമെന്ന് ആവശ്യം. പുതിയ അധ്യയന വർഷത്തിൽ ജൂൺ മാസം മുതൽ വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് കടക്കും. ഓൾ കേരള ബസ് ഓപ്പറൈറ്റേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.

13 വർഷമായി വിദ്യാർത്ഥികളുടെ യാത്രാനിരക്ക് മിനിമം ഒരു രൂപയാണെന്നും ഇതുമായി ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും അഞ്ച് രൂപയാക്കി ഉയർത്തണമെന്നും ബസ് ഉടമകൾ പറയുന്നു. വിഷയം സാധാരണക്കാരെ ബോധ്യപ്പെടുത്താൻ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ബസ് സംരക്ഷണയാത്ര നടത്തുമെന്നും സർക്കാരിന് നോട്ടീസ് കൊടുത്തുവെന്നും മെയ് മാസം മുതൽ സമരമാരംഭിക്കുമെന്നും ബസ് ഉടമകൾ പറഞ്ഞു.

ബസിൽ കയറുന്ന യാത്രക്കാരിൽ മഹാഭൂരിപക്ഷവും വിദ്യാർത്ഥികളാണ്. കൊവിഡിന് ശേഷം ബസ് യാത്രക്കാരിൽ വലിയ തോതിലുള്ള കുറവ് വന്നിരിക്കുന്നുവെന്നും വിദ്യാർത്ഥികളാണ് നിലവിൽ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ കൂടുതലെന്നും നേരത്തെ സ്ത്രീകളുണ്ടായിരുന്നുവെന്നും ബസ് ഉടമകൾ പറയുന്നു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി