പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി നഗരത്തിൽ ഇന്ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് 12 മുതൽ 12.30 വരെ നേവൽ ബേസിൽ നിന്ന് മറൈൻഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്ന് കലൂർ രാജ്യാന്തര സ്റ്റേഡിയം വരെ, 3.05 മുതൽ 3.30 വരെ കലൂരിൽ നിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടില്ല.

നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംങ്ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണ് പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്ക് പോകുന്നത്. രാവിലെ 11.00 മുതൽ ഇതിനായി വാഹനങ്ങൾ വഴി തിരിച്ചുവിടും. ഹെവി വെഹിക്കിൾസ് നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു നിന്ന് എറണാകുളം, കാക്കനാട്, ആലുവ ഭാഗത്തേക്കുള്ള ബസുകൾ ബിഒടി ഈസ്റ്റ് ജംങ്ഷനിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ, എൻഎച്ച് 66, വൈറ്റില, ഇടപ്പള്ളി വഴി പോകണം. ആലുവ, കാക്കനാട് ഭാഗത്തുനിന്ന് ഫോർട്ട്കൊച്ചി ഭാഗത്തേക്കുള്ള ബസുകൾ കുണ്ടന്നൂർ, ബിഒടി ഈസ്റ്റ്, തോപ്പുംപടി വഴി പോകണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ പലയിടത്തും ഗതാഗത നിയന്ത്രണമുണ്ടാകും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ