രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനം ഈ ആഴ്ച തന്നെ; കേരളത്തിലെ പ്രോഗ്രാം വിവരങ്ങൾ സംസ്ഥാന സർക്കാരിന് ഇന്ന് കൈമാറും

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ മാറ്റിവെച്ച ശബരിമല ദർശനം ഈ ആഴ്ച തന്നെ നടക്കും. ഈ മാസം 18ന് കോട്ടയത്ത് എത്തുന്ന രാഷ്‌ട്രപതി 19ന് ശബരിമല ദർശനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ ശബരിമല ദർശനം ഒഴിവാക്കുക ആയിരുന്നു. എന്നാൽ നിശ്ചയിച്ച തീയതികളിൽ തന്നെ രാഷ്ട്രപതി എത്തുമെന്നാണ് റിപ്പോർട്ട്.

രാഷ്ട്രപതിയുടെ കേരളത്തിലെ പ്രോഗ്രാം വിവരങ്ങൾ രാഷ്ട്രപതിഭവൻ ഇന്ന് സംസ്ഥാന സർക്കാരിന് കൈമാറും. കുമരകത്താവും രാഷ്ട്രപതിക്ക് താമസ സൗകര്യം ഒരുക്കുക. പാലാ സെന്റ് തോമസ് കോളേജിലെ പരിപാടിയിലും പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി കോട്ടയം, പത്തനംതിട്ട ജില്ലകളിലും ശബരിമലയിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

എന്നാൽ സന്ദർശനം ഒഴിവാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഒരുക്കങ്ങൾ നിർത്തിവച്ചു. തുടർന്ന് ഇപ്പോൾ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ശബരിമലയിൽ റോഡുകളുടെ നവീകരണം ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ