പോക്‌സോ കേസ്; കുടുക്കിയത് എം.എല്‍.എയുടെ ഭാര്യ ഉള്‍പ്പെടെ ആറ് പേരുടെ ഗൂഢാലോചനയെന്ന് അഞ്ജലി റിമാ ദേവ്

നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി മൂന്നാം പ്രതി അഞ്ജലി റിമാ ദേവ്. ഒരു എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെടെ ആറ് പേര്‍ നടത്തിയ ഗൂഢാലോചനയാണ് പോക്‌സോ കേസിന് പിന്നിലെന്ന് അഞ്ജലി ആരോപിച്ചു. ഇന്ന്

എംഎല്‍എയുടെ ഓഫീസിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചോദ്യം ചെയ്തതാണ് ഇത്തരത്തില്‍ തന്നെ കുടുക്കാന്‍ കാരണമായതെന്ന് അഞ്ജലി വെളിപ്പെടുത്തി. എന്നാല്‍ ആരാണ് എംഎല്‍എ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. കോഴിക്കോട് കേന്ദ്രീകരിച്ച് നടന്ന കള്ളപ്പണ ഇടപാടിന് ഇടനിലക്കാരിയായിരുന്ന ആളാണ് പരാതി നല്‍കിയ യുവതി. ഇക്കാര്യം താന്‍ പുറത്ത് പറയുമോ എന്ന് ഭയന്നാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് എന്നും അഞ്ജലി പറയുന്നു.

അഞ്ജലി ഇന്ന് രാവിലെ കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഒന്നാം പ്രതി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടും, രണ്ടാം പ്രതി സൈജു തങ്കച്ചനുമാണ്. ഇരുവരും പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2021 ഒക്ടോബര്‍ 20-ന് ഹോട്ടലില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്