കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുണ്ടാക്കിയ ലൈംഗിക പീഡന വിഷയം കേരള രാഷ്ട്രീയത്തെ കലക്കി മറിച്ചപ്പോള്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കടുത്ത നടപടിയെടുത്താണ് കോണ്‍ഗ്രസ് സംസ്ഥാന രാഷ്ട്രീയത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ചത്. പലവിധ ആക്ഷേപങ്ങളും ഉയര്‍ത്തി ഭരണമുന്നണിയും സിപിഎം പ്രത്യേകിച്ചും കോണ്‍ഗ്രസിനെ കടന്നാക്രമിക്കുമ്പോള്‍ പ്രതിരോധിക്കാനായും ശബരിമല സ്വര്‍ണകൊള്ള അടക്കം വിഷയത്തില്‍ നിന്ന് തെന്നിമാറിയ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തിരിച്ചു കൊണ്ടുവരുവാനുമുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്വം. സംസ്ഥാന രാഷ്ട്രീയത്തിലെ പടലപ്പിണക്കങ്ങളും വിവാദങ്ങളും പരിഹരിക്കുന്നതിനും എതിര്‍പക്ഷത്തെ പ്രതിരോധിക്കുന്നതിനുമപ്പുറം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക സ്ട്രാറ്റജിസ്റ്റ് കൂടിയായ കെസി വേണുഗോപാലിന് മുന്നിലുണ്ടായിരുന്നത് ഒന്നിലധികം നിര്‍ണായക വിഷയങ്ങളാണ്.

കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രിയും കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാറും തമ്മിലുണ്ടായിരുന്ന ‘പവര്‍ സ്ട്രഗിള്‍’ കോണ്‍ഗ്രസ് നേതൃത്വം രമ്യതയില്‍ പരിഹരിച്ചതും കേരളത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കത്തിനില്‍ക്കുമ്പോഴാണ്. രണ്ട് ദിവസം മുമ്പ് കര്‍ണാടകയിലേക്ക് വണ്ടികയറിയ കെ സി വേണുഗോപാല്‍ ഡി കെ ശിവകുമാറിനേയും സിദ്ദരാമയ്യയേയും സന്ദര്‍ശിച്ചതും കോണ്‍ഗ്രസിന്റെ സമാധാനദൂതനായാണ്. ഉപമുഖ്യമന്ത്രി ഡി കെ. ശിവകുമാറിന്റെയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും അനുയായികള്‍ ബുധനാഴ്ച കര്‍ണാടകയില്‍ കെ സി വേണുഗോപാലിനെ സ്വീകരിക്കാനെത്തിയത് മുദ്രാവാക്യം വിളികളോടെ രണ്ട് ചേരിയുടേയും ശക്തി വിളിച്ചോതിയാണ്. വര്‍ക്കലയിലെ ശിവഗിരി മഠവും മംഗലാപുരം സര്‍വകലാശാല ശ്രീ നാരായണ ഗുരു പഠന ചെയറുമായി സഹകരിച്ചും സംഘടിപ്പിച്ച മഹാത്മാഗാന്ധിയും നാരായണ ഗുരുവും തമ്മിലുള്ള സംവാദത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് വേണുഗോപാല്‍ നഗരത്തിലെത്തിയത്. മംഗളൂരു വിമാനത്താവളത്തില്‍ അന്നത്തെ കാര്യ പരിപാടികള്‍ക്കായി നഗരത്തിലെത്തിയ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് മുന്നിലേക്ക് ഹൈ വോള്‍ട്ടേജ് ഡ്രാമ തന്നെയാണ് അരങ്ങേറിയത്.

പിന്നീട് ഇരുഭാഗത്തും കൂടിക്കാഴ്ചകള്‍ നടത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വരുതിയില്‍ കാര്യങ്ങള്‍ ഉചിതമായി തീര്‍പ്പാക്കുക എന്ന ചുമതല കെ സി ഏറ്റെടുത്തു. കാവേരി ഗസ്റ്റ് ഹൗസില്‍ സിദ്ദരാമയ്യയും കെ സി വേണുഗോപാലും കൂടിക്കാഴ്ച നടത്തി. പിന്നീട് കേരളത്തിലേക്ക് കെ സി തിരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിച്ച കെ സി പറഞ്ഞത് കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി വേഗത്തില്‍ എടുത്ത തീരുമാനമാണ് ഇതെന്നും ആരോപണം ഉണ്ടായപ്പോള്‍ തന്നെ പാര്‍ട്ടി നിലപാടെടുത്തതാണെന്നുമാണ്. പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടുക്കുക എന്നതാണ് പ്രാഥമിക കാര്യമെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചു.

കര്‍ണാടകയിലും കേരളത്തിലും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സജീവമായപ്പോള്‍ തന്നെയാണ് ജാര്‍ഖണ്ഡിലെ ഇന്ത്യ സഖ്യത്തില്‍ വിള്ളലുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്‍പ്പനയും ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ സംസ്ഥാനത്ത് അധികാര മാറ്റത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാണ്. ഈ സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യ മുന്നണി ചര്‍ച്ച വിഷയമാകുമ്പോള്‍ അത്തരത്തിലൊരു ഭിന്നത മുന്നണിയില്‍ ഇല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തന്നെ വീണ്ടും രംഗത്തെത്തി.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ നയിക്കുന്ന ഇന്ത്യാ ബ്ലോക്ക് സര്‍ക്കാരിനുള്ളില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ടാണ് കെസി വേണുഗോപാല്‍ മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് അണികളെ ബോധ്യപ്പെടുത്തുന്നത്. സഖ്യം ‘ശക്തവും, യോജിപ്പുള്ളതും’, ജനകേന്ദ്രീകൃത നയങ്ങളോട് പ്രതിജ്ഞാബദ്ധവുമാണെന്ന് വേണുഗോപാല്‍ അറിയിച്ചു. വലതുപക്ഷ നെറ്റ്വര്‍ക്കുകള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും സഖ്യത്തിന്റെ ഐക്യം ഇപ്പോഴും സുശക്തമായി നിലനില്‍ക്കുന്നുവെന്നും വ്യക്തമാക്കി ബിജെപിയ്‌ക്കെതിരെ ശക്തമായ തിരിച്ചടിയും കെ സി വേണുഗോപാല്‍ തുടങ്ങി. ‘വലതുപക്ഷ ട്രോള്‍ നെറ്റ്വര്‍ക്കുകള്‍ പ്രചരിപ്പിക്കുന്ന ക്ഷുദ്ര വിവരണവും കിംവദന്തികളും അവരുടെ വര്‍ദ്ധിച്ചുവരുന്ന നിരാശയുടെയും രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെയും അടയാളങ്ങള്‍ മാത്രമാണെന്നും അത്തരം വിലകുറഞ്ഞ ട്രോളിംഗുകള്‍ തങ്ങളെ ബാധിക്കുന്നില്ലെന്നും കെസി വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു. മാത്രമല്ല ആളുകള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ ഒരിക്കലും ദുര്‍ബലപ്പെടുത്താന്‍ ഇത്തരം കിംവദന്തികള്‍ക്ക് കഴിയില്ലെന്നും ഞങ്ങളുടെ ഐക്യത്തിന് വിള്ളലുകളില്ലെന്നും, ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണെന്നും ഞങ്ങളുടെ സഖ്യം എക്കാലത്തേക്കാളും ശക്തമായി തുടരുന്നുവെന്നും പോര്‍മുഖം തുറന്ന് കെ സി കുറിച്ചു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്