കോവിഡ്‌ രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 80 വയസ്സു കഴിഞ്ഞവർക്കും തപാൽവോട്ട്

നിയമസഭ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ ഭിന്നശേഷിക്കാര്‍ 80 വയസ്സു കഴിഞ്ഞവര്‍ എന്നീ മൂന്നു വിഭാഗത്തിന് തപാൽ വോട്ട് സൗകര്യം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയതായി മാത്രുഭൂമി റിപ്പോർട്ട് ചെയ്തു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം നല്‍കിയതായാണ് റിപ്പോർട്ട്. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിലായിരിക്കും കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുക.

കോവിഡ് ജാഗ്രത പാലിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്ന് ആരോഗ്യ വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഒരാഴ്ചയാണ് ഇതിന് സമയം നല്‍കിയിരിക്കുന്നത്. ഈ ഒരാഴ്ചയ്ക്കുള്ളില്‍ ആരോഗ്യവകുപ്പ് കര്‍മ്മപദ്ധതി തയ്യാറാക്കും.

തപാൽവോട്ട് സൗകര്യം ആഗ്രഹിക്കുന്നവര്‍ വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനുള്ളില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കണം. കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാനതലം മുതല്‍ ബൂത്തുതലം വരെ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും നിര്‍ദേശമുണ്ട്.

Latest Stories

തമിഴ്‌നാട്ടിൽ നൂറ് കടന്ന് ടിവികെ; എം.കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ

'രണ്ടില വാടി കൊഴിഞ്ഞു'; മത്സരിച്ച 12 ഇടങ്ങളിലും പിന്നിൽ

ഫേസ്ബുക്ക് ബയോയിൽ നിന്ന് 'CM' നീക്കി പിണറായി വിജയൻ, 'സിപിഎം പിബി' അംഗമെന്ന് മാത്രം

അസമിൽ എൻഡിഎ മുന്നിൽ; ജലുക്ബാരിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുന്നേറ്റം

അധികാരം ഉറപ്പിച്ച് യുഡിഎഫ്; സംസ്ഥാനത്ത് ആഘോഷം തുടങ്ങി, അഞ്ചാം റൗണ്ടിലും പിണറായി പിന്നിൽ

ബംഗാളിൽ ലീഡിൽ കേവലഭൂരിപക്ഷം കടന്ന് ബിജെപി; ഭവാനിപൂരിൽ ശക്തമായ തിരിച്ചുവരവ് നടത്തി മമത ബാനർജി

ധർമ്മടത്ത് ക്യാപ്റ്റൻ പിന്നിൽ; മൂന്ന് റൗണ്ട് പൂർത്തിയായി, യുഡിഎഫ് മുന്നിൽ

തമിഴ്നാട്ടിൽ മാസ്സായി വിജയ്; ആദ്യ മണിക്കൂറിൽ 92 സീറ്റിൽ ലീഡ് പിടിച്ച് ടിവികെ; ഡിഎംകെ സഖ്യം 52 സീറ്റിൽ

കോട്ടകൾ കെട്ടുന്നതും, അതെ കോട്ടകൾ പൊളിക്കുന്നതും ജനങ്ങൾ; ലീഡ് നില 100 കടക്കുമെന്ന് ഷാഫി പറമ്പിൽ

ഇടത് കോട്ടകൾ ഇളകി,12 മന്ത്രിമാർ പിന്നിൽ; ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ