ഇളവുകള്‍ക്ക് സാദ്ധ്യത, ഇന്ന് കോവിഡ് അവലോകന യോഗം

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോക യോഗം ചേരും. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ക്യാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. അതേസമയം ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരണമോ എന്നതില്‍ ഇന്ന് തീരുമാനം എടുക്കും. കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലും ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ക്യാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളില്‍ ജില്ലകളിലെ കോവിഡ് വ്യാപനം വിലയിരുത്തി മാറ്റങ്ങള്‍ വരുത്തും. നിലവില്‍ നിയന്ത്രണം ഏറ്റവും കൂടിയ സി ക്യാറ്റഗറിയില്‍ ഒരു ജില്ല പോലുമില്ല. സംസ്ഥാനത്ത് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്നലെ 22,524 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.6 ശതമാനമാണ്.

അതേസമയം സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ക്ക് അധ്യയനം വൈകിട്ട് വരെയാക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനം എടുക്കും. ഇക്കാര്യത്തില്‍ ഇന്നലെ ചര്‍ച്ച നടന്നെങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല. 10,11,12 ക്ലാസുകള്‍ക്കും, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഇന്നലെ മുതല്‍ അധ്യയനം ആരംഭിച്ചു. 14ാം തിയതി മുതലാണ് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍