പൊറോട്ട വില്ലനായി, കൊല്ലത്ത് അഞ്ച് പശുക്കളുടെ ജീവനെടുത്തു; ഒന്‍പത് പശുക്കള്‍ ഗുരുതരാവസ്ഥയില്‍

കൊല്ലത്ത് തീറ്റയ്‌ക്കൊപ്പം അമിതമായി പൊറോട്ട നല്‍കിയതിനെ തുടര്‍ന്ന് അഞ്ച് പശുക്കള്‍ ചത്തു. ഒന്‍പത് പശുക്കള്‍ ഗുരുതരാവസ്ഥയില്‍. കൊല്ലം വെളിനല്ലൂര്‍ വട്ടപ്പാറ അന്‍സിറ മന്‍സിലില്‍ ഹസ്ബുള്ളയുടെ ഫാമിലെ പളുക്കളാണ് ചത്തത്. ശനിയാഴ്ച രാവിലെ ആയിരുന്നു പശുക്കള്‍ക്ക് പൊറോട്ട നല്‍കിയത്.

തുടര്‍ന്ന് കുഴഞ്ഞുവീണ പശുക്കള്‍ ഒന്നൊന്നായി ചാവുകയായിരുന്നു. കാലിത്തീറ്റയ്ക്ക് വില കൂടുതലായതിനാല്‍ തീറ്റയില്‍ ചക്കയും പൊറോട്ടയും അമിതമായി ഉള്‍പ്പെടുത്തിയിരുന്നു. പൊറോട്ടയും ചക്കയും അമിതമായി ഉള്‍പ്പെടുത്തിയത് മൂലം വയര്‍ കമ്പനം ഉണ്ടായി പശുക്കള്‍ ചാവുകയായിരുന്നെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

ഹസ്ബുള്ളയുടെ ഫാം സന്ദര്‍ശിച്ച ക്ഷീര വികസന വകുപ്പ് മന്ത്രി കെ ചിഞ്ചുറാണി നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു. പശുക്കളുടെ തീറ്റയെ കുറിച്ച് ബോധവത്കരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ