ആന്തൂര്‍ വിഷയത്തില്‍ സിപിഎം നിലപാടുകള്‍ക്കൊപ്പമല്ലെന്ന് ആവര്‍ത്തിച്ച് പോരാളി ഷാജി; മുഖചിത്രം കറുപ്പാക്കി, സാജന്റെ അഭിമുഖ വീഡിയോയും പോസ്റ്റ് ചെയ്തു

സിപിഎം അനുകൂല ഫെയ്‌സ്ബുക്ക് പേജായ പോരാളി ഷാജി പാര്‍ട്ടിയുടെ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും അതിനെ ന്യായീകരിക്കുകയും നിലപാട് വ്യക്തമാക്കാന്‍ കൂടെ നില്‍ക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോരാളി ഷാജി സിപിഎമ്മിന്റെ നിലപാടുകള്‍ക്കൊപ്പമല്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ്. അഹങ്കാരികളെ ഈ പാര്‍ട്ടിക്ക് വേണ്ടെന്നും സിപിഎം ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ സിപിഎം നടപടിയെടുക്കണമെന്നും രണ്ട് ദിവസം മുമ്പ് ഫെയ്‌സ്ബുക്ക് പേജിലൂടെ അവര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫെയ്‌സ്ബുക്കിന്റെ മുഖചിത്രം കറുപ്പാക്കിയത് ശ്രദ്ധേ നേടുകയാണ്. ഇതിനൊപ്പം സാജന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖവും പേജില്‍ പങ്കുവച്ചിട്ടുണ്ട്.

“ആദരാഞ്ജലികള്‍ സഹോദരാ. പോകാന്‍ തന്നെ തീരുമാനിച്ചിരുന്നുവെങ്കില്‍ സ്വാഭാവിക നീതി നിഷേധിച്ച ഒന്ന് രണ്ടെണ്ണത്തിനെ കൂടെ കൊണ്ടുപോകാമായിരുന്നു” എന്ന തലക്കെട്ടോടെയാണ് സാജന്‍ ഒരു മാധ്യമവുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ സ്വപ്നമായ സംരംഭത്തെ കുറിച്ച് തുറന്നു പറയുന്ന സാജനെയാണ് വീഡിയോയില്‍ കാണുന്നത്. സംരഭകരോട് ഗവണ്‍മെന്റിനുള്ള സമീപത്തെ കുറിച്ചും അദ്ദേഹം വീഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്.

പോരാളി ഷാജിയുടെ നിലപാടിനെ പ്രശംസിച്ച് പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹമാണ്. പികെ ശ്യാമള സാജന്റെ മരണത്തിന് ഉത്തരവാദിയാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ഇപ്പോഴാണ് ഷാജി നീ കമ്മ്യൂണിസ്റ്റ് ആയത് പികെ ശ്യാമളയെയും എംവി ഗോവിന്ദനെയും പുറത്താക്കുവാനും കൂടി ഷാജി പ്രചാരണം ആരംഭിക്കേണമെന്നും ചിലര്‍ പറയുന്നു. ഇത്രയും വലിയ തെറ്റ് ചെയ്ത ഒരു നഗരസഭ ചെയര്‍പേഴ്‌സനെ പോലും ആ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ കഴിയുന്നില്ല എന്നത് തന്നെയാണ് ഈ പാര്‍ട്ടി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിദ്ധിയെന്നും അഭിപ്രായമുണ്ട്.

അതേസമയം, പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്നും പികെ ശ്യാമള രാജിവെയ്‌ക്കേണ്ട കാര്യമില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ വരുത്തുന്ന വീഴ്ചക്ക് നഗരസഭ അധ്യക്ഷക്കെതിരെ നടപടി വേണ്ടെന്ന സമീപനമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനുള്ളത്. ശ്യാമളക്കെതിരെ നടപടി എന്നത് പി.ജയരാജന്റെ ആവശ്യമായതിനാല്‍ അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിമുള്ളതെന്നാണ് സൂചന. ഇതോടെ ആന്തൂര്‍ വിഷയത്തില്‍ സി.പി.എമ്മിനുള്ളില അഭിപ്രായ ഭിന്നത കൂടുതല്‍ പ്രകടമാവുകയാണ്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്