പൊന്മുടിയില്‍ കെഎസ്ഇബി പാട്ടത്തിന് നല്‍കിയ ഭൂമി റവന്യൂ പുറമ്പോക്ക് , സര്‍വേയ്ക്ക് ബാങ്കിന്റെ അനുമതി ആവശ്യമില്ല : ഉടുമ്പന്‍ചോല തഹസില്‍ദാര്‍

പൊന്മുടിയില്‍ കെഎസ്ഇബി പാട്ടത്തിന് നല്‍കിയ ഭൂമി റവന്യൂ പുറമ്പോക്ക് തന്നെയെന്ന് ആവര്‍ത്തിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍. ഇവിടെ സര്‍വേക്ക് ബാങ്കിന്റെ അനുമതി തേടേണ്ടതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വേ നടപടികള്‍ വീണ്ടും നടത്തുന്നതിനുള്ള നോട്ടീസ് ചൊവ്വാഴ്ച കെഎസ്ഇബിക്ക് നല്‍കും. സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത് രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍.

ഡാമിനടുത്തുള്ള21ഏക്കര്‍ ഭൂമിയാണ് രാജക്കാട് സര്‍വീസ് സഹകരണ ബാങ്കിന് കെഎസ്ഇബി ഹൈഡല്‍ ടൂറിസത്തിനായി പാട്ടത്തിന് നല്‍കിയത്. രണ്ടുസര്‍വേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.

കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്നും രാജാക്കാട് ബാങ്ക് പ്രസിഡന്റ് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു.ഇതോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.

സംഭവം വിവാദമായതോടെ ചൊവ്വാഴ്ചയോടെ കെഎസ്ഇബിക്ക് നോട്ടിസ് നല്‍കി സര്‍വേ നടപടികളുമായി മുന്നോട്ട് പോകാനാണ് റവന്യൂ സംഘത്തിന്റെ നീക്കം.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി