മുഖ്യമന്ത്രിയുടെ ആരോഗ്യത്തിനായി പൊങ്കാലയിട്ട് ഔഷധി ചെയര്‍പേഴ്സണും മുന്‍ എംഎല്‍എയുമായ ശോഭന ജോര്‍ജ്. തന്റെ ഇത്തവണത്തെ പൊങ്കാല മുഖ്യമന്ത്രി പിണറായി വിജയന്റെ ആയൂര്‍ ആരോഗ്യ സൗഖ്യത്തിന് വേണ്ടിയാണെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. ആരോഗ്യം മാത്രമാണ് മുഖ്യമന്ത്രിയ്ക്ക് ഈശ്വരാനുഗ്രഹത്താല്‍ കിട്ടേണ്ടതെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
ബാക്കിയുള്ള ബുദ്ധിയും സാമര്‍ത്ഥ്യവുമെല്ലാം പിണറായി വിജയനുണ്ട്. പൊങ്കാലയടുപ്പ് വെച്ച സമയത്താണ് ഇത്തരമൊരു കാര്യം തോന്നിയത്. ആറ്റുകാല്‍ അമ്മ തോന്നിപ്പിച്ചതാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു. നമുക്ക് പ്രാര്‍ത്ഥന മാത്രമാണ് നല്‍കാനുള്ളത്. ആയൂരാരോഗ്യസൗഖ്യമുണ്ടാകട്ടെയെന്നും ശോഭന വ്യക്തമാക്കി.