ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം, കുറ്റപത്രം ഇന്ന്‌ സമർപ്പിക്കും, അസ്ഫാക്ക് ആലം ഏക പ്രതി

കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ ബിഹാർ സ്വദേശി അസ്ഫാക്ക് ആലം ആണ് ഏക പ്രതി. കേസിൽ 100 സാക്ഷികളുണ്ട്. ജൂലൈ 28നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച അരുംകൊല. പെൺകുട്ടി കൊല്ലപ്പെട്ടു 35 ആം ദിവസമാണ് കുറ്റപത്രം നൽകുന്നത്. വിചാരണ വേഗത്തിൽ ആക്കാനും പൊലീസ്‌ അപേക്ഷ നൽകും.

ബലാത്സംഗം ആയിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും ബലാത്സം​ഗത്തിന് ശേഷം കൊലപാതകം നടത്തിയത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്നും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.  കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ അടക്കം പത്തിലേറെ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ജൂലൈ 28 നാണു ബിഹാർ സ്വദേശികളായ തൊഴിലാളികളുടെ അഞ്ചു വയസുകാരിയായ മകളെ കാണാനില്ലെന്ന് അമ്മ ആലുവ ഈസ്റ്റ് പോലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച സൂചന വച്ച് അസ്ഫാക്ക് ആലത്തിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ലഹരിയിലായിരുന്ന അസ്ഫാക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയിട്ടില്ലെന്നാണ് ആദ്യം പൊലീസിനു മൊഴി നൽകിയത്.

എന്നാല്‍1 8 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ജൂലൈ 29 നു ആലുവ മാർക്കറ്റിനു സമീപത്തെ മാലിന്യങ്ങള്‍ക്കിടയിൽ നിന്ന് കുട്ടിയുടെ മൃതദേഹം പൊലീസ്‌ കണ്ടെത്തുകയായിരുന്നു.

നേരത്തെ ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തിരുന്നു . പ്രതി അസ്ഫാക്ക് മുമ്പും പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ്. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ