പൊലീസ് ഉദ്യോഗസ്ഥന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു; അപകടം സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുളിക്കുന്നതിനിടെ

എറണാകുളത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു. തൃപ്പൂണ്ണിത്തുറ എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനും അങ്കമാലി സ്വദേശിയുമായ ശ്രീജിത്താണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. എആര്‍ ക്യാമ്പിന് സമീപത്തെ പെരുന്നിനാക്കുളം ക്ഷേത്രക്കുളത്തിലായിരുന്നു അപകടം.

ശ്രീജിത്ത് വൈകുന്നേരത്തോടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു. ശ്രീജിത്തും മറ്റൊരു സഹപ്രവര്‍ത്തകനും നീന്തുന്നതിനിടെ മുങ്ങിപ്പോയിരുന്നു. എന്നാല്‍ ശ്രീജിത്തിനൊപ്പമുണ്ടായിരുന്നയാള്‍ നീന്തി കരയ്ക്ക് കയറിയെങ്കിലും ശ്രീജിത്തിന് രക്ഷപ്പെടാനായില്ല.

തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ശ്രീജിത്തിന്റെ മൃതദേഹം കണ്ടെത്താനായത്. മൃതദേഹം തൃപ്പൂണ്ണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Latest Stories

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ

'ഓപ്പണർ റോളിലുള്ള ഞങ്ങൾക്ക് പവർപ്ലേ വളരെ പ്രധാനപെട്ടതാണ്, ആ ഓവറുകളിൽ എങ്ങനെയൊക്കെ അടിക്കാം എന്ന ചിന്തയാണ് എനിക്കും ഹെഡിനും: അഭിഷേക് ശർമ്മ

ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ; റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

വേനൽച്ചൂടിന് ആശ്വാസമായി മഴ; ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ