കൊച്ചിയില്‍ പോലീസിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത; വില്‍ക്കാന്‍ വച്ചിരുന്ന പച്ചക്കറികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് പോലീസ് ജീപ്പ് കയറ്റി ചതച്ചരച്ചു

റോഡരികില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് പോലീസ് പച്ചക്കറികള്‍ക്കു മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റി. പള്ളുരുത്തി പുല്ലാര്‍ദേശം റോഡില്‍ ശനിയാഴ്ച ഉച്ചയോടെയാണ് പോലീസിന്റെ നേതൃത്വത്തില്‍ ക്രൂരമായ അക്രമം നടന്നത്.

സുബൈര്‍ എന്നയാളുടെ കടയുടെ മുന്നില്‍ റോഡരികില്‍ പച്ചക്കറികള്‍ നിരത്തിവച്ചതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. പള്ളുരുത്തി എസ്.ഐ. ബിബിനാണ് പച്ചക്കറികളെല്ലാം റോഡിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് ആരോപണം. ജീപ്പ് ഡ്രൈവര്‍ സഹായിയായി. കുറെ പച്ചക്കറികള്‍ ജീപ്പിലിട്ട് പോലീസ് കൊണ്ടുപോയെന്നും സുബൈര്‍ പരാതിപ്പെടുന്നു.

തക്കാളി, വഴുതനങ്ങ, സവാള, വെള്ളരിക്ക, വെണ്ടക്ക, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളാണ് പോലീസ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. റോഡരികില്‍ പച്ചക്കറികള്‍ വില്‍ക്കരുതെന്ന് കുറച്ചു ദിവസം മുമ്പ് പോലീസ് കടയുടമയോട് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പച്ചക്കറികള്‍ കടയിലാണ് വച്ചിരുന്നതെന്ന് സുബൈര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശനിയാഴ്ച പോലീസ് ഒന്നും പറയാതെ സാധനങ്ങള്‍ വലിച്ചെറിയുകയായിരുന്നു. ഇതു സംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായും സുബൈര്‍ പറഞ്ഞു.

Latest Stories

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി