വിമാനത്താവളത്തിലേക്ക് സമരക്കാരുമായി വരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും; ഉടമകള്‍ക്കെതിരെ കടുത്ത നടപടി; വഖഫ് ഭേദഗതിക്കെതിരെ ജമാ അത്തെ ഇസ്ലാമി സംഘടനകളുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പൊലീസ്

വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാ അത്തെ ഇസ്ലാമി സംഘടനകള്‍ പ്രഖ്യാപിച്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധത്തിന് അനുമതി നിഷേധിച്ച് പൊലീസ്.
ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകളായ സോളിഡാരിറ്റി, എസ്ഐഒ സംഘടനകളാണ് ഇന്ന് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് തടസം വരുത്തുന്ന ഒരു സമരവും അനുവദിക്കില്ലെന്നും സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സമരത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്.

അതിനാല്‍, സമരത്തിനായി ആളുകളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും വാഹന ഉടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ജമാ അത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന സമരത്തില്‍ കോണ്‍ഗ്രസില്‍ നിന്നും എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ് ഡോ. ജിന്റോ ജോണാണ് പങ്കെടുക്കുന്നുണ്ട് ജമാഅത്തെ ഇസ്ലാമിയെ കോണ്‍ഗ്രസ് തള്ളി പറഞ്ഞിരിക്കുമ്പോള്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രധാന ചുമതലയിലുള്ള നേതാവ് അവരുടെ പ്രതിഷേധത്തില്‍ ഭാഗമാകുന്നത്.

വഖഫ് ഭേദഗതിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, എസ്‌ഐഒ ഭാരവാഹികള്‍ വ്യക്തമാക്കി. മൂന്നു ഭാഗങ്ങളില്‍നിന്ന് പ്രകടനമായെത്തി വൈകീട്ട് മൂന്നുമുതല്‍ വിമാനത്താവള ജങ്ഷന്‍ ഉപരോധിക്കുമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപരോധത്തിനിടെ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കില്ലന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഇതോടെ ഇന്നു രാവിലെ മുതല്‍ വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി. കൂടുതല്‍ പൊലീസിനെയും സിആര്‍പിഎഫുകാരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

10,000 പേരടങ്ങുന്ന പ്രവര്‍ത്തകര്‍ വൈകീട്ട് മൂന്നിന് കൊളത്തൂര്‍ റോഡ്, മേലങ്ങാടി റോഡ്, കുമ്മിണിപറമ്പ് റോഡ് എന്നീ മൂന്ന് റോഡുകളിലൂടെയും ഒരേസമയം പ്രകടനമായി വന്നു നുഅമാന്‍ ജംഗ്ഷനില്‍ സംഗമിക്കുകയും അവിടെ കുത്തിയിരുന്ന് റോഡ് ഉപരോധിക്കുകയും ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഇസ്മാഈല്‍, എസ്ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഹല്‍ ബാസ് എന്നിവര്‍ അറിയിച്ചു.

അന്നേ ദിവസം വിമാന യാത്ര തീരുമാനിച്ചവര്‍ ഉച്ചക്ക് 2.30നു മുമ്പ് വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ പാകത്തില്‍ യാത്ര ക്രമീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ