കറുപ്പണിഞ്ഞതിന് ഏഴ് മണിക്കൂര്‍ പൊലീസ് കസ്റ്റഡി; അര്‍ച്ചന നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍

നവകേരള സദസ് ബസ് കടന്നുപോകുന്നത് കാണാന്‍ കറുത്ത വസ്ത്രം ധരിച്ച് പോയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍. കൊല്ലം പത്തനാപുരം തലവൂര്‍ സ്വദേശിനി എല്‍ അര്‍ച്ചനയാണ് ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡിയിലായിരുന്ന ഏഴ് മണിക്കൂര്‍ വലിയ മാനസിക സംഘര്‍ഷമാണ് അനുഭവിച്ചതെന്നും അര്‍ച്ചന പറയുന്നു.

മൗലികാവകാശം സംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അര്‍ച്ചന കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. ഡിസംബര്‍ 18ന് രണ്ടാലുംമൂട്ടില്‍ ഭര്‍തൃമാതാവിനൊപ്പമാണ് അര്‍ച്ചന നവകേരള യാത്ര കാണാന്‍ എത്തിയത്. ഭര്‍തൃ മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമം നടത്തിയതായി യുവതി ആരോപിക്കുന്നു.

ബിജെപി പ്രാദേശിക നേതാവാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. നവകേരള ബസ് കടന്നുപോകുമ്പോള്‍ പ്രതിഷേധിക്കാന്‍ നില്‍ക്കുകയാണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് അര്‍ച്ചന പറയുന്നു. രാവിലെ 11.30ഓടെ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ വൈകിട്ട് 6.30ഓടെയാണ് വിട്ടയച്ചത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും അന്യായമായി പൊലീസ് തടഞ്ഞുവച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്