കാലിത്തീറ്റയില്‍ വിഷബാധ; കണ്ണൂരില്‍ എട്ട് പശുക്കള്‍ ചത്തു

കണ്ണൂരില്‍ കേരള ഫീഡ്സ് കാലിത്തീറ്റ കഴിച്ച് എട്ട് പശുക്കള്‍ ചത്തു. കാലിത്തീറ്റയില്‍ വിഷബാധയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാലിത്തീറ്റയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

ചക്കരക്കല്‍ മാമ്പ സ്വദേശിയായ പ്രതീഷ് നടത്തുന്ന ഫാമിലാണ് ഒരാഴ്ചയ്ക്കിടെ മൂന്ന് പശുക്കളും അഞ്ചു കിടാവുകളും ചത്തത്. കേരള സര്‍ക്കാര്‍ ഉല്പന്നമായ കേരള ഫീഡ്സ് കാലിത്തീറ്റയാണ് ഫാമിലെ പശുക്കള്‍ക്ക് നല്‍കിയിരുന്നത്. നവംബര്‍ 21ന് ഫാമിലേക്ക് എത്തിച്ച 100 ചാക്ക് കാലിത്തീറ്റയില്‍ 60 ചാക്കാണ് പശുക്കള്‍ക്ക് നല്‍കിയത്.

കോഴികളും ചത്ത് വീണതോടെയാണ് വിഷ ബാധ കാലിത്തീറ്റയില്‍ നിന്നാണെന്ന സംശയം ബലപ്പെട്ടത്. ഒപ്പം ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും കാലിത്തീറ്റയെ കുറിച്ച് പരാതി ഉയര്‍ന്നു.

പിന്നാലെ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.. സംഭവത്തില്‍ നിര്‍മ്മാതാക്കളായ കേരള ഫീഡ്സും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ