പോക്‌സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി

പോക്‌സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. ഇയാളെ ചോദ്യം ചെയ്യൽ തുടരുകയാണ്. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അതിനിടെ കേസിൽ മുൻകൂർ ജാമ്യം തേടി കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നാലു വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടനെതിരെ പൊലീസ് കേസെടുത്തത്. കേസിൽ കുട്ടിയിൽ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർനന്നായിരുന്നു പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തത്. അതേസമയം കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.

അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി നൽകികൊണ്ടുള്ള കോടതിയുത്തരവ്.

Latest Stories

കടല്‍ കരയിലേക്കെത്തും, അളിയാ കേറരുതെന്ന് പറഞ്ഞാല്‍ കടല്‍ കേള്‍ക്കുമോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്തെ എല്ലാ ഡിഎംഒ ഓഫീസിലേക്കും വ്യാഴാഴ്ച പ്രതിഷേധ മാര്‍ച്ച്; യൂത്ത് ലീഗ് പ്രതിഷേധം ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ

എസ്എഫ്‌ഐയ്ക്ക് പുതിയ നേതൃത്വം; അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം സ്വദേശി ആദര്‍ശ് എം സജി

യൂണിയനുകളുടെ കൊടി തോരണങ്ങള്‍ ബസ് സ്റ്റേഷനുകളില്‍ വേണ്ട; ഇനിയും സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

പഠിച്ചത് ഒമ്പതാം ക്ലാസ് വരെ, റിങ്കു സിങിന് വിദ്യാഭ്യാസ ഓഫിസറായി നിയമനം, ശമ്പളം 90,000 രൂപ

വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം; മതപണ്ഡിതന്മാര്‍ പക്വതയോടെ സംസാരിക്കണമെന്ന് ടിപി അബ്ദുല്ല കോയ മദനി

കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍

അപകടശേഷം അവൻ ആകെ തകർന്നു, എന്നോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, എന്നാൽ അമ്മ ചോദിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി ഡോക്ടർ