എറണാകുളം പിറവത്ത് നിന്നും പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാർഥി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
അർജുൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അർജുൻ ഇന്നലെ സ്കൂളിൽ എത്തിയിട്ടില്ല എന്ന് സ്കൂൾ അധികൃതർ വീട്ടിൽ അറിയിച്ചതിനെ തുടർന്നാണ് കുടുംബം കുട്ടിയെ കാണുന്നില്ല എന്ന വിവരം അറിയുന്നത്. അതേസമയം വിദ്യാർത്ഥി പിറവം ബസ്റ്റാൻ്റിൽ നിന്ന് ബസ് കയറി പേപ്പതി സ്റ്റോപ്പിൽ വരെ ഇറങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വിദ്യാർത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 9496 976421, 9846 681309