പ്ലസ് വണ്‍ സീറ്റ് ക്ഷാമം; താത്കാലിക ബാച്ചുകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനം

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. താല്‍കാലിക ബാച്ചുകള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.

നിലവില്‍ മൂന്ന് ജില്ലകളിലാണ് സീറ്റ് ക്ഷാമം രൂക്ഷമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് സീറ്റ് ലഭിക്കാത്തത്. ഇതില്‍ മലപ്പുറം ജില്ലയില്‍ മാത്രം 5,000 ത്തോളം കുട്ടികല്‍ പഠന സൗകര്യം ലഭിക്കാതെ പുറത്തായിട്ടുണ്ട്. മലപ്പുറം 5,540, കോഴിക്കോട് 2,163, പാലക്കാട് 1,360 എന്നിങ്ങനെയാണ് സീറ്റുകളുടെ കുറവ്. അതേസമയം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥിതിയാണ്. ഇവ മറ്റ് ജില്ലകള്‍ക്കായി മാറ്റുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്

താല്‍കാലിക ബാച്ചിന് സൗകര്യമുള്ള സ്‌കൂളുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയായിരിക്കും ഇന്ന് തീരുമാനം എടുക്കുക. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സീറ്റ് ലഭിക്കാതെ നില്‍ക്കുന്ന ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കും. അതേസമയം പ്ലസ് വണ്‍ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.

സീറ്റ് ക്ഷാമം ശ്രദ്ധയില്‍പ്പെടുത്തിയപ്പോളും പുതിയ ബാച്ച് വേണ്ടെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. 20 ശതമാനം സീറ്റ് കൂട്ടുക മാത്രമായിരുന്നു പരിഗണിച്ചത്. എന്നാല്‍ പ്രതിസന്ധി രൂക്ഷമാവുകയും, പ്രതിപക്ഷം അടക്കം പ്രതിഷേധം ഉന്നയിച്ചതോടെയുമാണ് പുതിയ ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു