സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു; ജൂണ്‍ 13 മുതല്‍ 30 വരെ

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തിയതിയില്‍ മാറ്റം. പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ ജൂണ്‍ രണ്ട് മുതല്‍ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അഡ്മിഷന്‍ വൈകിയതും, കുട്ടികള്‍ക്ക് പഠിക്കാന്‍ സമയം അനുവദിക്കുന്നതിനുമായാണ് പരീക്ഷ മാറ്റി വച്ചത്.

പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍ ഏഴ് വരെ നടത്തും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ പരീക്ഷ കഴിഞ്ഞ ഉടന്‍ ജൂലൈ ഒന്നിന് ആരംഭിക്കും.

സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ഒന്നിന് തിരുവനന്തപുരത്ത് വച്ച് നടത്തും. ഒന്നാം ക്ലാസ് പ്രവേശനം ഈ മാസം 27 മുതല്‍ ആരംഭിക്കും. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നും, വിതരണത്തിന് തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

2.84 ലക്ഷം പാഠപുസ്തകങ്ങള്‍ ജില്ലാ ഹബ്ബുകളില്‍ എത്തിച്ചു. 9.88 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ