വേലി തന്നെ വിളവ് തിന്നുന്നോ; പൊലീസിന് എതിരെ വിമര്‍ശനവുമായി പി.കെ ശ്രീമതി

കൊച്ചിയില്‍ ബലാത്സംഗക്കേസില്‍ കേസില്‍ പൊലീസ് തന്നെ പ്രതിയായതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.കെ. ശ്രീമതി. വേലി തന്നെ വിളവു തിന്നുന്നോ എന്ന് ചോദിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പീഡന കേസില്‍ അറസ്റ്റിലായ മുന്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനു സ്ഥിരം കുറ്റവാളിയെന്നും പി.കെ. ശ്രീമതിയുടെ ് പോസ്റ്റിലുണ്ട്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് സിപിഎം കേന്ദ്ര അംഗം പൊലീസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

അതേസമയം, കൂട്ടബലാത്സംഗ കേസില്‍ കസ്റ്റഡിയിലുള്ള കോഴിക്കോട് കോസ്റ്റല്‍ സിഐ പി.ആര്‍ സുനുവിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. വീട്ടമ്മയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സുനുവിനെ ചോദ്യം ചെയ്തു.

തൊഴില്‍ തട്ടിപ്പില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ രക്ഷിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് പരാതി. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു. വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സിഐക്ക് പുറമെ വീട്ടുജോലിക്കാരി, യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്, ക്ഷേത്രം ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ മറ്റു പ്രതികള്‍ പ്രതികള്‍.

പി.ആര്‍. സുനു നേരത്തെയും ബലാത്സംഗക്കേസില്‍ പ്രതിയാണ് . എറണാകുളം മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യവേ പരാതിയുമായെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്.

സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനുവിനെ അറസ്റ്റ് ചെയ്തു. സുനുവിനെതിരെ അന്ന് വകുപ്പുതല നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് ശേഷമാണ് കോഴിക്കോട് കോസ്റ്റല്‍ പൊലീസിന്റെ ചുമതല നല്‍കിയത്. ഇത് കൂടാതെയും ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. വകുപ്പുതലത്തില്‍ നിരവധി തവണ നടപടിയും കൈക്കൊണ്ടിരുന്നു. എന്നാല്‍ ഇത്രയേറെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനാണ് നിയമപാലനത്തിന് സ്റ്റേഷന്‍ ചുമതല നല്‍കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ