ഇന്നത്തെ യോഗം അനധികൃതം, ജോസ് കെ. മാണി സ്വീകരിച്ചിരിക്കുന്നത് സ്വയം പുറത്തു പോകുന്ന നിലപാട്: പി. ജെ ജോസഫ്

ജോസ് കെ മാണി ബദല്‍ സംസ്ഥാന സമിതി യോഗം വിളിച്ചതില്‍ പരസ്യ പ്രതികരണവുമായി പി ജെ ജോസഫ്. ഇന്നത്തെ യോഗം തികച്ചും അനധികൃതമാണെന്നും പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

യോഗം വിളിക്കാന്‍ ജോസ് കെ മാണിയ്ക്ക് അധികാരമില്ല. ജോസ് കെ മാണി വൈസ് ചെയര്‍മാനായത് യോഗം വിളിച്ചിട്ടല്ല. ഹൈ പവര്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം എനിക്കാണുള്ളത് 28 പേരില്‍ 15 പേരും എനിക്കൊപ്പമാണ് നില്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു.

ഈ യോഗത്തിലൂടെ ജോസ് കെ മാണി വിഭാഗം സ്വീകരിക്കുന്നത് സ്വയം പുറത്തു പോകാനുള്ള നടപടിയാണെന്നും ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് ജോസ് കെ മാണി സ്വയം സമവായ നീക്കങ്ങള്‍ ഇല്ലാതാക്കുകയായിരുന്നുവെന്നും ജോസഫ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ