പിറവം പള്ളിയിൽ കയറാൻ വിശ്വാസികൾക്ക് പൊലീസിന്റെ പാസ്സ് വേണ്ടിവരും

പിറവം പള്ളിത്തര്‍ക്കത്തില്‍ വിശ്വാസികളുടെ വികാരം സംരക്ഷിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.  ഘട്ടംഘട്ടമായി മാത്രമേ വിധി നടപ്പാക്കാനാകൂവെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകി. മതപരമായ അവകാശങ്ങൾ സംരക്ഷിക്കുമെന്നും സർക്കാർ അറിയിച്ചു. വിശ്വാസികൾക്ക് പളളിയിൽ പ്രവേശിക്കാൻ തിരിച്ചറിയൽ കാർഡ്  വേണമെന്ന നിബന്ധനയും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ മുന്നോട്ടുവെച്ചിട്ടുണ്ട്.

പിറവം പള്ളിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ പൊലീസ് സ്റ്റേഷനിലെത്തി ഇടവകക്കാരാണെന്ന് സത്യവാങ്ങ്മൂലം നൽകണം. ആധാർ കാർഡോ,  ഇലക്ഷൻ ഐഡിയോ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം. ഇതിന് പുറമേ 1934-ലെ സഭാ ഭരണഘടന അംഗീകരിക്കുന്നുവെന്നും എഴുതി നൽകണം. ഇത്രയും ഹാജരാക്കിയാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് പള്ളിയിൽ പ്രവേശിക്കാൻ അനുമതി നൽകിക്കൊണ്ട് പാസ് ലഭിക്കും.

പൊലീസ് നൽകുന്ന പാസില്ലാതെ ആർക്കും പള്ളിയിൽ പ്രവേശിക്കാനാവില്ല. കുർബാനയ്ക്കും മറ്റുമായി പള്ളിയിൽ പ്രവേശിക്കുന്നയാൾ വൈദികനാണെങ്കിൽ ഒരു മണിക്കൂർ മുമ്പും മറ്റ് വിശ്വാസികൾക്ക് അരമണിക്കൂർ മുമ്പും പള്ളിയിൽ പ്രവേശിക്കാം. ഒരു സമയത്ത് 250 വിശ്വാസികളിൽ കൂടുതൽ  പള്ളിക്കുള്ളിൽ അനുവദിക്കില്ല. കുർബാന കഴിഞ്ഞാൽ 15 മിനിട്ടിനുള്ളിൽ പള്ളി വിട്ട്പോകണം. ഇങ്ങനെ പോകുന്നു സര്‍ക്കാരിനു വേണ്ടി പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ള നിബന്ധനകൾ. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ വിശ്വാസികളെ പ്രവേശിപ്പിക്കാതെ പളളി അടച്ചിടാനുളള അവകാശം പൊലീസിനുണ്ടാകുമെന്നും സർക്കാ‍ർ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലുണ്ട്.

പിറവം പള്ളിയിൽ പ്രവേശിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി അനുസരിച്ച് ഭരണചുമതല തങ്ങൾക്കാണെന്നും വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ യാക്കോബായ സഭയ്ക്കു വേണ്ടി സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണെന്നും ഓ‌ർത്തഡോക്സ് വിഭാഗം ആരോപിച്ചിരുന്നു.

ഇതിനുളള മറുപടിയിലാണ് സുപ്രീം കോടതി ഉത്തരവ് അതേപടി ഉടനടി നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. 15 പേജുള്ള സത്യവാങ്ങ്മൂലമാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഘട്ടംഘട്ടമായി മാത്രമേ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ കഴിയുകയുള്ളൂവെന്നും ഒറ്റയടിക്ക് നിർബന്ധപൂർവം നടപ്പാക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സഭയ്ക്കും വിശ്വാസികൾക്കും മുമ്പിൽ 18 നിബന്ധനകളും സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.

Latest Stories

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്