പിണറായി ഡിസംബറിന് മുന്‍പ് അറസ്റ്റിലാകും; ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 42 കോടിയെന്ന് പിസി ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസില്‍ ഡിസംബറിന് മുന്‍പ് അറസ്റ്റിലാകുമെന്ന് പിസി ജോര്‍ജ്ജ്. നവംബര്‍ അവസാനം വരെ കേസില്‍ പിണറായിയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഡിസംബറിന് മുന്‍പ് പിണറായി അറസ്റ്റിലാകുമെന്നും ജയിലില്‍ പോകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ലാവ്‌ലിന്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നത് കോടതിയാണ്. അഭിഭാഷകരെ കേരള സര്‍ക്കാര്‍ മാറ്റിമാറ്റി വെയ്ക്കുകയാണ്. ഇതുവരെ 42 കോടിയാണ് കേരള സര്‍ക്കാര്‍ കേസിനായി ചെലവഴിച്ചത്. ഇത് വലിയ തെറ്റാണെന്നും പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. പിവി അന്‍വറിനെതിരെയും പിസി ജോര്‍ജ്ജ് വിമര്‍ശനം ഉന്നയിച്ചു.

മുഖ്യമന്ത്രിയും പിവി അന്‍വറും കാട്ടുകള്ളന്മാരാണെന്ന് ആരോപിച്ച പിസി ജോര്‍ജ്ജ് അന്‍വറിന്റെ ആരോപണങ്ങളില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. അന്‍വറിന്റെ ആരോപണങ്ങളെല്ലാം ശരിയാണ്. മുഖ്യമന്ത്രി രാജിവയ്ക്കണം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും എതിരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്നും പിസി കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്താണ് സംസ്ഥാനത്തെ 98 ശതമാനം സ്വര്‍ണക്കടത്ത് കേസുകളും നടക്കുന്നത്. എല്ലാം അറിയാമായിരുന്നിട്ടും അന്‍വര്‍ എന്തുകൊണ്ട് ഇത് നേരത്തെ വെളിപ്പെടുത്തിയില്ലെന്നും പിസി ചോദിച്ചു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ