കോഴിക്കോട് പേരാമ്പ്രയിലെ കേസിൽ പൊലീസ് നടപടിയെ അപലപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. പിണറായി വിജയൻ എല്ലാകാലത്തും മുഖ്യമന്ത്രിയായിരിക്കില്ലെന്ന് പറഞ്ഞ ഓ ജെ ജനീഷ് പൊലീസ് ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും പറഞ്ഞു. അതേസമയം യൂത്ത് കോൺഗ്രസ് പുനസംഘടനയിൽ പ്രശ്നങ്ങളില്ലെന്നും ഓ ജെ ജനീഷ് പറഞ്ഞു.
പേരാമ്പ്രയിലെ കേസിൽ പൊലീസ് നടപടി അംഗീകരിക്കാൻ ആവില്ലെന്നും ഒ ജെ ജനീഷ് പറഞ്ഞു. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു. എംപിയെ തല്ലുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായി. പൊലീസ് നടത്തുന്നത് പ്രതികാര നടപടിയാണെന്നും ഓ ജെ ജനീഷ് പറഞ്ഞു.
എല്ലാകാലത്തും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കില്ല. ഇത് പൊലീസ് മനസ്സിലാക്കണം. പൊലീസ് ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു. അതേസമയം യൂത്ത് കോൺഗ്രസ് പുനസംഘടനയിൽ പ്രശ്നങ്ങളില്ലെന്നും ഓ ജെ ജനീഷ് പറഞ്ഞു. അബിൻ വർക്കി പറഞ്ഞത് സംസ്ഥാന ഘടകത്തിൽ പ്രവർത്തിക്കണമെന്ന് ആവശ്യം മാത്രമാണ്. നേതാക്കൾക്ക് ഒരു തരത്തിലുള്ള അതൃപ്ത്തിയുമില്ല. പ്രശ്നങ്ങളുണ്ടെങ്കിൽ പാർട്ടി നേതൃത്വം ഇടപെട്ട് പരിശോധിക്കുമെന്നും ഓ ജെ ജനീഷ് കൂട്ടിച്ചേർത്തു.