പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് നേതാക്കളെ തകർക്കാനുള്ള നീക്കമെന്ന് ബിനീഷ് കോടിയേരി. കുടുംബാംഗങ്ങൾ പ്രതിയാണെങ്കിൽ പിണറായി വിജയനെ തടഞ്ഞു വെയ്ക്കേണ്ട കാര്യമെന്താണെന്നും ബിനീഷ് കോടിയേരി ചോദിച്ചു. തനിക്ക് എന്തു നൽകിയെന്ന് നോക്കിയല്ല താൻ പ്രതികരിക്കുകയെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
പിണറായി വിജയൻ എന്റേ നേതാവാണെന്നും അദ്ദേഹത്തെ വേട്ടയാടിയാൽ പ്രതിരോധിക്കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. പിണറായി വിജയനെതിരെയുള്ള നീക്കം പാർട്ടിക്ക് എതിരെയുള്ള നീക്കമാണെന്ന് അദേഹം കൂട്ടിച്ചേർത്തു. ‘മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു, അതിന്റെ പിറ്റേന്ന് തന്നെ പിണറായിയുടെ വീട്ടിൽ റെയ്ഡ് നടക്കുന്നു എന്നും ബിനീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
‘പിണറായിടെ വിട്ടിൽ റെയ്‌ഡ് നടത്തിയിട്ടു ഒരു കാര്യവും ഇല്ല. മടിയിൽ കനമില്ലാത്ത സഖാവ് പിണറായി വിജയൻ മരണം വരെ CPIM ആയിരിക്കും. വല്ല കോൺഗ്രസ്സുകാരൻ്റേയും വീട്ടിൽ പോയി റെയ്‌ഡ് നടത്തിയാൽ ED പോരുന്നവഴി BJP ക്ക് ഒരു നേതാവിനെ കിട്ടും …’ എന്നും ബിനീഷ് തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു.